തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് അതീവ ജാഗ്രതാ നിർദ്ദേശം

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയ്ക്കും സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കന്യാകുമാരി ഭാഗത്തും ശ്രീലങ്കന്‍ തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മണിപ്പുരില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുന്നതിനാല്‍ കന്യാകുമാരി മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്.