സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സിറ്റൊന്നും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും നോക്കി നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പുനപരിശോധിക്കും. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് കേരള സമൂഹത്തെ പിന്നോട്ടടിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.