ഭരണഘടന അട്ടിമറിച്ച് മനു കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നവരോട് നിശബദ പാലിക്കരുത്

ഒരു പൗരൻ ഭരണഘടനക്ക് വേണ്ടി എന്തുകൊണ്ട് നിലകൊള്ളണം?

അഡ്വ. ജെസ്സിൻ ഐറിന

ഭരണഘടനയോ സ്‌റ്റേറ്റ് സംവിധാനങ്ങളോ ഈ ലോകത്ത് ഇല്ലയെന്നിരിക്കട്ടെ എങ്കിൽ പോലും ഒരു പൗരന് ലോകത്ത് എവിടെ യായാലും ചില inalienable rights ഉണ്ട് ഇതിനെ natural rights എന്ന് പറയും right to life, equality, liberty etc. ഇന്ത്യയിൽ ഈ natural rights ഉറപ്പാക്കുന്ന താണ് ഭരണഘടനയിലെ മൗലിക അവകാശങ്ങൾ. അതു കൊണ്ട് തന്നെ ഭരണഘടന അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഇന്ത്യയിൽ നില നിൽക്കുന്നതല്ല.

മൗലിക അവകാശങ്ങൾ ഭരണാധികാരികളുടെയോമത വിഭാഗങ്ങളുടെയോ ഔദാര്യമല്ല മറിച്ച് ഒരു രാഷ്ട്ര സംവിധാനത്തിൽ രാഷ്ട്രവും പൗരനും തമ്മലിലുള്ള കരാറിന്റെ ഭാഗമായി രാഷ്ട്രം സംരക്ഷിക്കുന്ന പ്രകൃദത്തമായി ലഭിക്കുന്ന പ്രകൃതി അവകാശങ്ങളാണ് അതുകൊണ്ട് തന്നെയാണ് ഒരു രാഷ്ട്രത്തിന് പോലും നിയമ നടപടികളിലൂടെ ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ ഇടപെടുമ്പോൾ മതിയായതും യുക്തിഭദ്രവുമായ (just,fair, reasonable) കാരണം കാണിക്കേണ്ടതുണ്ട്.

ഒരു പൗരന്റെ മൗലിക അവകാശം ലംഘിക്കാൻ മറ്റൊരു പൗരന് അവകാശമില്ല .ഈ ലോകത്ത് മനുഷ്യ ചരിത്രത്തിൽ നാളിതുവരെ നടന്ന പുരോഗമന മനുഷ്യാവകാശ – ജനാധിപത്യ സമരങ്ങളുടെ ഭാഗമായി നേടിയെടുത്ത അവകാശങ്ങൾ ഉറപ്പാക്കുന്നതാണ് ഇന്ത്യൻ ഭരണഘടന അതു കൊണ്ട് ഭരണഘടന നില നിൽക്കേണ്ടതുണ്ട്. ഭരണഘടന അട്ടിമറിച്ച് മനു കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നവരോട് നിശബദ പാലിച്ചാൽ ജനാധിപത്യ ഇന്ത്യയിൽ ഭാവിയിൽ നാം വലിയ വില കൊടുക്കേണ്ടി വരും. ശബരിമല സ്ത്രീ പ്രവേശനം ആചാരത്തിന്റെ പ്രശ്നമല്ല, ഭരണഘടനാപരമായ അവകാശത്തിന്റെ പ്രശ്നമാണ്.