ആകാംഷയുണര്‍ത്തി ഒടിയന്‍, ആദ്യഗാനം ‘കൊണ്ടോരാം’ പുറത്ത്

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടു. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഇതൊരു പ്രണയഗാനമാണ്. ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. 

ഡിസംബര്‍ പതിനാലിന് കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ചിത്രം എത്തും. റിപ്പോര്‍ട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്പേസ് ബോക്സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.