ശബരിമല അയ്യപ്പൻറെ മൂലമന്ത്രവും ധ്യാന ശ്ലോകവും പുറത്ത്

രാമായണവുമായി പ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ട് ഏറെ പ്രചാരത്തിലുള്ളത്. ആദിവാസി സമുദായത്തിൽ പെട്ട മഹാതപസ്വിനിയായിരുന്ന ശബരി ശ്രീരാമന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകും വഴിയിൽ ശ്രീരാമനും അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതും പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ, ഇനി സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് ‘ശബരിമല’ എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ.

അയ്യപ്പൻ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമർത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം

ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് തന്നെയാണ് ചരിത്രത്തിൻറെ പിൻബലം ഉള്ളതും. ശബരിമലയുടെ ചരിത്രം മല അരയരുടെ ചരിത്രമാണ്. ആയ് രാജഭരണകാലത്തെ മല അരയരുടെ ചരിത്രത്തിന് സംഘകാലത്തിന്റത്രയും പഴക്കം ഉണ്ട്. മല അരയരുടെ ആരാധനാലയങ്ങളും ദേവസങ്കല്‍പങ്ങളും ബ്രാഹ്മണിക്ക് ഹിന്ദു മിത്തുകളാക്കി അവർ പരിവർത്തിപ്പിക്കുകയായിരുന്നു. ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണ്

നിർമ്മാണത്തിന്റെ പ്രാക്തനകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കൾ തീർത്ഥാടനം ചെയ്ത് നിവേദ്യങ്ങൾ നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചുവരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു.അയ്യപ്പന്റെ കാലഘട്ടം എന്നു പറയുന്നത് 900 വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ്. ഇനിയും ശാസ്ത്രീയമായി പഠിക്കാന്‍ പറ്റുന്ന ഒന്നാണ് അയ്യപ്പന്റെ ചരിത്രം.

ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വിശ്വാസത്തിന് എന്ത് പ്രസക്തിയാണ്? ചരിത്രത്തിനു പകരം കഥകളെ സംസ്‌കാരങ്ങള്‍ക്ക് അടിസ്ഥാനമാക്കാനാണ് അധികാരശ്രേണിയിലുള്ളവര്‍ ശ്രമിക്കുന്നത്.ഭാഷയും ഈ പ്രക്രിയയില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ബുദ്ധന്‍ പാലി ഭാഷ പ്രചരിപ്പിച്ചത് സംസ്‌കൃതത്തിന്റെ കുത്തക ഇല്ലാതാക്കാന്‍ കൂടിയാണ്. തമിഴ്നാട്ടില്‍ നോക്കുകയാണെങ്കില്‍ നമുക്കു കാണാം, അവിടെ അമ്പലങ്ങളില്‍ പൂജകളും മന്ത്രങ്ങളുമൊക്കെ തമിഴ് ഭാഷയിലാണ് നടത്താറ്. ദ്രാവിഡമുന്നേറ്റത്തിന്റെ ഏറ്റവും വലിയ സംഭാവനയാണത്.

ശബരിമലയിലെ ആദ്യത്തെ പൂജാരികളുടെ പേരുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമത്. ആദ്യത്തെ പൂജാരിയുടെ പേര് കരിമല അരയന്‍ എന്നാണ്. അദ്ദേഹമാണ് ആദ്യത്തെ പടിയിട്ടത്. ശബരിമലയുടെ ആദ്യത്തെ പടി പുരാവസ്തുവകുപ്പ് പരിശോധിക്കാന്‍ തയ്യാറായാല്‍ അത് കരിമല അരയന്‍ വകയാണെന്ന് കാണാം.

രണ്ടാമത്തെ പൂജാരി താളനാണി അരയനാണെന്ന് സാമുവല്‍ മറ്റീര്‍ തന്റെ ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കരിങ്കോന്തി ഓപ്പന്‍, കോര്‍മന്‍ അരയന്‍, കരിമല മൂര്‍ത്തി, കരിമല കോര്‍മന്‍, വല്യേരി കടുത്ത, കൊമ്പുകുത്തി കൊച്ചുരാമന്‍ എന്നിവരും മല അരയ വിഭാഗത്തില്‍ പെട്ട ശബരിമലയിലെ പൂജാരികളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

1800 കള്‍ വരെ മല അരയരാണ് ശബരിമലയില്‍ പൂജകള്‍ നിര്‍വ്വഹിച്ചു വന്നത്. മല അരയരുടെ ആവാസകേന്ദ്രമായ 18 മലകളില്‍ പെട്ട ഒരു മലയാണ് കരിമല. അവിടുത്തുകാരാണ് ശബരിമലയുടെ പൂജാരികളെന്ന് അവരുടെ പേരില്‍ നിന്ന് വ്യക്തമാണ്. ശബരിമലയോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണ് മല അരയ വിഭാഗത്തില്‍ പെട്ട കരിമലയര്‍.

സാമുവല്‍ മറ്റീറിന്റെ പുസ്തകത്തില്‍ ശബരിമലയെ പത്തോളം പേജുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിലെവിടെയും താഴ്മണ്‍ മഠത്തിന്റെ പേരില്ല, എന്നാല്‍ മല അരയ വിഭാഗത്തിന് ശബരിമലയുമായുള്ള ബന്ധം ഈ ചരിത്രപുസ്തകത്തില്‍ വ്യക്തമാണ്. ഓരോ ഹിന്ദു അമ്പലത്തിന്റെയും ചുറ്റുമതിലിനു പുറത്തായിരുന്നു അയ്യപ്പന്റെ സ്ഥാനം. ഇപ്പോഴും സവർണ്ണ ക്ഷേത്രങ്ങളിൽ അങ്ങനെത്തന്നെയാണ്.

അയ്യപ്പൻ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനാണെന്നത് മിത്തുവൽക്കരിക്കപ്പെട്ടതാണ്. സംസ്‌കാരങ്ങളെ മിത്തുവല്‍ക്കരിക്കപ്പെടുന്നതിലൂടെയാണ് ബ്രാഹ്മണ്യം സ്ഥാപിച്ചിട്ടുള്ളത്. അയ്യപ്പന് അച്ഛനും അമ്മയുമുണ്ടായിരുന്നു. അയ്യപ്പന്റെ ചരിത്രം മിത്തുവല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന് തല്‍പരകക്ഷികള്‍ക്ക് നന്നായറിയാം.

രാമായണത്തിൽ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നുണ്ട്. അവലോകിതേശ്വരൻ എന്ന ബുദ്ധന്റെ മറ്റൊരു പേരാണു പർണ്ണശബരി എന്നു ബുദ്ധഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അതിനർത്ഥം മലകളിലെ കാടുകളിൽ താമസിക്കുന്നവൻ എന്നർത്ഥം. ഏറ്റവും കാരുണ്യവാനായ ബുദ്ധനായാണ് അവലോകിതേശ്വരനെ ചിത്രീകരിക്കുന്നത്. സഹ്യമലകളിലെ പൊതിഗൈ മലകളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാസ സ്ഥലം എന്നു ടിബറ്റൻ ബുദ്ധമത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അദ്ദേഹമാണ് അഗസ്ത്യമുനിയെ തമിഴ് പഠിപ്പിച്ചതെന്നും രേഖകൾ ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ നാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സഞ്ചരിച്ചപ്പോൾ അവലോകിതേശ്വരനെ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരും ആരാധിച്ചിരുന്നതായും ദൈവമായി കണ്ടിരുന്നതായി രേഖപ്പെടുത്തുന്നു.

ഒറീസ്സയിലും ബംഗാളിലുമുള്ള യക്ഷിണി ആരാധാനാ സമ്പ്രദായവുമായി ഇതിനു ബന്ധമുണ്ട് എന്ന് പറയപ്പെടുന്നു. കണ്ണൻ (കണ്ണകി) എന്നു വിളിക്കുന്ന താഴ്ന്ന ജാതിക്കാരിയാ ഒരു വ്യഭിചാരിണി തുടങ്ങി വച്ച ഒരു പ്രസ്ഥാനാണിത്. അവലോകിതേശ്വരനെ കുഞ്ഞൻ എന്നും കണ്ണോൻ എന്നു വിളിക്കുന്നത് ഇതിനു കാരണമായി പറയുന്നു.

അഗസ്ത്യമുനി ഹിന്ദുമതത്തിന്റെ പ്രചരണത്തിനു ബുദ്ധമത്ത നശിപ്പിക്കുന്നതിനുമായി തമിഴ് പഠിച്ച് ബുദ്ധവിഹാരങ്ങളിൽ കടന്നു കൂടിയെന്നും അതിനെ പതിയെ താന്ത്രിക ബുദ്ധമതത്തിലേക്ക് പരിണാമപ്പെടുത്തുന്നതിലും വിവിധ ഗ്രന്ഥങ്ങളിൽ സംസ്കൃത വ്യാകരണങ്ങളിൽ പിശക് വരുത്തുന്നതിനും ഇടയാക്കി എന്നും ചില പിൽകാല ബുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നു. ഇത് മുതലെടൂത്ത് കുമാരീല ഭട്ടൻ എന്ന വൈഷണവ സന്യാസി ബുദ്ധമത പണ്ഡിതരെ പില്കാലത്ത് വാഗ്വാദത്തിൽ തോല്പിക്കുന്നു. പ്രധാനമായും അതിനു കാരണമായത് ബുദ്ധമത ഗ്രന്ഥങ്ങളിലെ വ്യാകരണ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ബുദ്ധ വിഹാരങ്ങളെല്ലാം സംബന്ധമൂർത്തി നയനാർ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള മറവപ്പട തമിഴ് നാട്ടിലെ ചോള രാജാക്കന്മാരുടെ പിന്തുണയോടെ തച്ചുടക്കുകയും നിരവധി സന്യാസിമാരെ ഈ മലകളിലെ വിഹാരങ്ങളിലും കേരളത്തിലെ മറ്റിടങ്ങളിലുള്ള വിഹാരങ്ങളിലും വച്ച് കൊന്നടുക്കുകയും അതിനു വർഷാ വർഷം ആവർത്തനം ചെയ്ത് ഗരുഡൻ തൂക്കം പോലുള്ള അനുഷ്ഠാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ക്ഷേത്രങ്ങളിൽ താല്പര്യമില്ലായിരുന്ന ശൈവ വൈഷ്ണവ പ്രയോക്താക്കൾ താമസിയാതെ ഈ ക്ഷെത്രങ്ങളെ ഉപേക്ഷിച്ചു മടങ്ങി എങ്കിലും ആ പ്രദേശത്തു ജീവിച്ചിരുന്ന, ബുദ്ധനെ ആരാധിച്ചിരുന്ന മലയരയർ ക്ഷേത്രാരാധനകൾ തുടർന്ന് പോന്നു.പിന്നീട് വളരെക്കാലം കഴിഞ്ഞ് 16 നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യകാലത്ത് ഹിന്ദുമതത്തിനു പുത്തനുണർവ്വ് ഉണ്ടാകുകയും ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങൾ ഒന്നാകുകയും ഇന്ത്യയിലുള്ള നിരവധി നാട്ടു ദൈവങ്ങളെയും അവരെ ചുറ്റുപ്പറ്റിയുള്ള കഥകളും മറ്റും ഹിന്ദുമതത്തിലേക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ഈ ക്ഷേത്രവും ഹിന്ദുക്കൾ കൈവശപ്പെടുത്തുന്നത്. മലയർ ഈ സമയർത്ത് ഈ ക്ഷേത്രങ്ങളുടെ പൂർണ്ണ അവകാശികളായിരുന്നു.പന്തളം രാജവംശം ഈ സമയത്തിനുള്ളിൽ ശൂദ്രരുടെ പിന്തുണയോടെ ക്ഷത്രിയരാക്കപ്പെടുകയും ബുദ്ധഭിക്ഷുക്കൾക്ക് അവരുടെ സംരക്ഷകനെ നഷ്ടപ്പെടുകയും ആയിരുന്നു .

2008 ൽ സുപ്രീം കോടതിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും ഇത് പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവവത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്രവസ്തുതകൾ പരിഗണിക്കുമ്പോൾ 15-16 നൂറ്റാണ്ടുകളിൽ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുടെ രമ്യതക്കു ശേഷമാണ് ഇതുണ്ടായതെന്ന് അനുമാനിക്കാൻ സാധിക്കുന്നു.കുറച്ചു കാലത്തേക്ക് ബുദ്ധമതാരചങ്ങൾ തുടർന്നു എങ്കിലും അയ്യപ്പനേയും ബുദ്ധനേയും പിന്നീടു വന്ന തലമുറകളിലെ തീർത്ഥാടകർ ഇവർ തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കാതെ രണ്ടുപേരും ഒന്നായി കണ്ടു എന്നു കരുതണം.

കേരള ഹൈക്കോടതിയിൽ വാവരുടെ പിൻഗാമികൾ സമർപ്പിച്ച തെളിവുകൾക്ക് 1708 വർഷത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ചീരപ്പഞ്ചിറ കുടുംബവർക്കുള്ള അവകാശത്തിൻറെ തെളിവുകൾ പ്രകാരവും ക്ഷേത്രത്തിൽ വീണ്ടും തീർത്ഥാടനം ആരംഭിച്ചത് 15-16 നൂറ്റാണ്ടോടെയാണെന്നു കാണുന്നു.

വാൽ കഷ്ണം

ശബരിമല അയ്യപ്പൻറെ മൂലമന്ത്രവും ധ്യാന ശ്ലോകവും

ഇതിനിടയിൽ നൂറ്റാണ്ടുകൾക്ക് ശേഷം അയ്യപ്പൻറെ തന്ത്രിസ്ഥാനമില്ലെങ്കിലും കളക്ടർ സ്ഥാനം അലങ്കരിച്ചിട്ടുള്ള അന്തരിച്ച മുൻ പത്തനംതിട്ട ജില്ലാ കലക്‌ടർ കൂടിയായിരുന്ന സനൽകുമാർ ഐ എ എസ് ൻറെ പുത്രൻ രാഹുലിന്‌ ( തെറ്റിദ്ധരിക്കരുത് തലയിൽ ജെട്ടിയുടെ ഇലാസ്റ്റിക്കും കെട്ടി നടക്കുന്ന രാഹുൽ കണ്ഠരര് അല്ല) ഇന്നലെ മണികണ്ടൻ സ്വപ്നദർശനം നൽകി ഉപദേശിച്ചതാണ് കണ്ഠരര് മാർ ഒളിച്ചുവെച്ചിരുന്ന ഈ മൂലമന്ത്രവും ധ്യാന ശ്ലോകവും. ധ്യാന ശ്ലോകം നിയുക്ത ദളിത് തന്ത്രിക്ക് മാത്രമേ പറഞ്ഞുകൊടുക്കാവൂ എന്നാണ് മണികണ്ടൻ പറഞ്ഞത് എന്നാണ് രാഹുൽ പറയുന്നത്.

പ്രഗത്ഭരായ ദൈവജ്ഞരെ വിളിച്ച് രാഹുൽ ദേവപ്രശ്‌നം നടത്തിയെങ്കിലും ചിലർ അതിൽ ” മലയരയ സുതനയ്യനയ്യപ്പ സ്വാമിയേ” എന്ന് തിരുത്തണമെന്ന് പറഞ്ഞെങ്കിലും ദൈവഹിതം തിരുത്താൻ രാഹുൽ തയ്യാറായിട്ടില്ല.