സ്കൂൾ ബാഗുങ്ങളുടെ ഭാരം കുറക്കണമെന്നുള്ള ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഗൃഹപാഠം ഒഴിവാക്കിയതും സ്കൂൾ ബാഗുങ്ങളുടെ ഭാരം കുറക്കണമെന്നുള്ള വിഷയത്തിലെ ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികമാണെന്ന് ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്കൂൾ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു

സർക്കാർ ക്രമീകരിച്ചിട്ടുള്ള ബാഗുകളുടെ ഭാരം എങ്ങനെ നടപ്പിലാക്കുമെന്നും സർക്കാർ തന്നെ പറയണം നിലവിൽ ബാഗുകൾ തന്നെ ഒരു കിലോയിൽ കൂടുതൽ വരും നിലവിലെ കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങൾ ക്രമ പെടുത്തിയിട്ടുണ്ട് എൻ,സി,ഇ,ആർടി പുസ്തകങ്ങൾ മാത്രം ഉപയോഗിക്കണം എന്ന് പറയുന്നത് പ്രായോഗികമല്ല അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളെ ഉയർത്തിക്കൊണ്ടുവരുന്ന ഘട്ടത്തിൽ ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കുക പ്രയാസമാണ് പാഠപുസ്തകങ്ങൾ സ്കൂളിൽതന്നെ സൂക്ഷിക്കുമ്പോൾ പുസ്തകങ്ങളുമായി കുട്ടികൾ അന്യവൽക്കരിക്കപ്പെടുന്നു .ഹോംവർക്ക് എന്നത് ഒരുപാഠ ഭാരമല്ല മറിച്ച് കുട്ടികളുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രീയമായി ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്

കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കണം എന്നത് ഇതിനകം സർക്കാർ- സർക്കാരേതിര ഏജൻസികൾ നിഷ്കർഷിച്ചതാണ് 5 വയസ്സു മുതൽ പത്ത് വയസ്സുവരെ 90ശതമാനം ബുദ്ധിവികാസത്തിന്റെ സമയമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് ആ സമയത്ത് പഠിപ്പിക്കേണ്ടതില്ല എന്ന് പറയുന്നത് വരുംതലമുറയോട് കാണിക്കുന്ന നീതികേടായിരിക്കും മറ്റൊരു പ്രശ്നം കുട്ടികളുടെ പഠന നിലവാരത്തെയും ചിട്ടയായ ഉള്ള പഠന ക്രമത്തെ ഇത് ബാധിക്കുന്നു സ്വകാര്യ സ്കൂളിലെ പ്രധാന ബാഗ് ഭാരം ഉച്ചഭക്ഷണം ആണ് അതുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ സ്വകാര്യ സ്കൂളുകളെയും ഉൾപ്പെടുത്തണം കേന്ദ്രമാനവവിഭവശേഷി വകുപ്പ് ഈ ഉത്തരവ് നിർബന്ധമായി നടപ്പിലാക്കുന്നഘട്ടത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംഘടനക്ക് വേണ്ടി സംസ്ഥാന പ്രസിഡണ്ട് രാമദാസ് കതിരൂർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു