സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി; മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും

സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി. പുതിയ തീരുമാനം അനുസരിച്ച് ഓട്ടോയുടെ മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും. ടാക്സി നിരക്ക് 150ൽ നിന്ന് 175 ആകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വർദ്ധന അംഗീകരിച്ചത്.

മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും ടാക്സിനിരക്ക് 150ൽ നിന്ന് ഇരുനൂറായും ഉയർത്തണമെന്നാണ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ.