കെ.സുരേന്ദ്രന് ഹോട്ടൽ ഭക്ഷണം നൽകിയ സംഭവത്തിൽ സംഘി പൊലീസുകാരന് സസ്‌പെൻഷൻ

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ പേരിൻറെ അറ്റത്ത് വാലുള്ള ഒരു സംഘി പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.

ശൂദ്രർക്ക് വേണ്ടി ആർത്തവ ലഹളയിൽ പങ്കെടുക്കാനെത്തി ജയിലിലായ കെ.സുരന്ദ്രന് ജയിൽ ഭക്ഷണം കഴിച്ച് മടുത്തതറിഞ്ഞ് സഹതാപം തോന്നിയ പോലീസുകാരൻ അനുമതിയില്ലാതെ ഹോട്ടൽ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിനാണ് നടപടി സ്വീകരിച്ചത്.കൊല്ലം എ.ആർ.ക്യാമ്പിലെ ഇൻസ്പെക്ടർ വിക്രമൻ നായരെ ആണ് സസ്പെൻഡ് ചെയ്തത്.

കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹോട്ടൽ ഭക്ഷണം നൽകിയത്. സുരക്ഷാപ്രശ്നം മൂലം എ.ആ‍ർ.ക്യാമ്പിൽ നിന്ന് ഭക്ഷണം നൽകണമെന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം. കഴിഞ്ഞ മാസം 17 ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.