ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി

READ IN ENGLISH: Congress expels Christian Michel’s lawyer Aljo Joseph from party

അഗസ്റ്റാ വെസ്റ്റ് ലാൻഡ് കേസിൽ ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ അംഗവും അഭിഭാഷകനുമായ അലിജോ ജോസഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കോടതിയിൽ ഹാജരാകുന്നതിന് മുമ്പ് അലിജോ ജോസഫ് കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് നടപടി.

പാർട്ടിയോട് ആലോചിക്കാതെ, വ്യക്തിപരമായാണ് അലിജോ മിഷേലിന് വേണ്ടി ഹാജരായതെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഹെലികോപ്‌ടർ വാങ്ങാനുള്ള ഇടപാടിൽ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ വാങ്ങിയെന്നാണ് ബി.ജെ. പിയുടെ ആരോപണം.

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. ദുബായിൽ ഇന്റർപോൾ അറസ്റ്റ് ചെയ്ത മിഷേൽ ജയിലിലായിരുന്നു. ‌ഡൽഹി സി.ബി.ഐ കോടതിയാണ് ക്രിസ്ത്യൻ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.