‘ദൈവവിശ്വാസം മനുഷ്യന്റെ ദൗര്‍ബല്യം; ബൈബിള്‍ പ്രാകൃത കഥകളുടെ സമാഹാരം’ ഐന്‍സ്റ്റീന്റെ കത്ത് വിറ്റുപോയത് 20 കോടിക്ക്

READ IN ENGLISH: Einstein’s ‘God letter’ breaks record and sells for $2.9M at auction

‘ജൂതന്മാര്‍ വാഗ്ദത്ത ജനതയല്ല’ ഐന്‍സ്റ്റീന്റെ കത്ത് വിറ്റുപോയത് 20 കോടിക്ക്. വംശീയമായി ലോകത്തെ ഏറ്റവും ബുദ്ധിമാന്മാര്‍ എന്നും ദൈവത്തിന്റെ സ്വന്തജനത എന്നു ബൈബിള്‍ പരാമര്‍ശിക്കുന്നവരുമായ ജൂതന്മാര്‍ക്ക് പ്രത്യേകതയൊന്നുമില്ലെന്നു വ്യക്തമാക്കുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കത്ത് ലേലത്തില്‍ പോയത് 20 കോടി രൂപയ്ക്ക്.

1954 ജനുവരി മൂന്നിന് ഫിലോസഫര്‍ ആയ എറിക് ഗുട്ട്കിന്‍ഡിന്, ഐന്‍സ്റ്റീന്‍ അയച്ച കത്താണ് ലേലത്തില്‍ പോയത്. ജൂതന്‍മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ല. മറ്റു ജനതയില്‍ നിന്നും വ്യത്യസ്തമായി ഇവരില്‍ പ്രത്യേകതയൊന്നും ഇല്ലെന്നും ഐന്‍സ്റ്റീന്‍ കത്തില്‍ പറയുന്നു.

ജര്‍മ്മന്‍ഭാഷയില്‍ ഐന്‍സ്റ്റീന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ ദൈവ വിശ്വാസം മനുഷ്യന്റെ വെറും ദൗര്‍ബല്യം മാത്രം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആദരിക്കപ്പെടുന്ന പ്രാകൃതവുമായ ഇതിഹാസങ്ങളുടെ സമാഹരണം മാത്രമാണ് ബൈബിള്‍ എന്നും അല്‍പ്പം ബാലിശമാണെന്നും വ്യക്തമാക്കുന്നു.

‘ദൈവം’ എന്ന പദം പോലും മാനുഷികമായ ദൗര്‍ബല്യത്തിന്റെ പ്രകടനം മാത്രമാണെന്നും പറയുന്നു. ‘ബൈബിളില്‍ പറയുന്നത് പോലെ ജൂതന്‍മാര്‍ ദൈവത്തിന്റെ വാഗ്ദത്ത ജനതയല്ല. മറ്റു ജനതയില്‍ നിന്നും വ്യത്യസ്തമായി ഇവരില്‍ പ്രത്യേകതയൊന്നും കാണുന്നില്ല’ കത്തില്‍ ഐന്‍സ്റ്റീന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിരീശരവാദം വ്യക്തമാക്കുന്ന കത്തിന് കിട്ടിയത് 3 ദശലക്ഷം ഡോളറാണ് (ഏകദേശം 21,21,15,000 ഇന്ത്യന്‍ രൂപ).

ഐന്‍സ്റ്റീന്റെ കൈപ്പടയിലുള്ള കത്ത് അര നൂറ്റാണ്ടു കാലമായി ഒരു സ്വകാര്യ ശേഖരത്തില്‍ ആയിരുന്നു. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ഹൗസ് ആണ് കത്ത് ലേലത്തിന് വെച്ചത്. ലേലത്തിന് വെയ്ക്കുമ്പോള്‍ 1.5 മില്യണ്‍ ഡോളറായിരുന്നു മതിപ്പ് വില വെച്ചത്. എന്നാല്‍ ചൊവ്വാഴ്ച ലേലത്തില്‍ കിട്ടിയതാകട്ടെ ഇതിന്റെ ഇരട്ടിവിലയും. മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് എഴുതിയതാണ് കത്തെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രശസ്തരായ നാല് ജൂതന്‍മാരില്‍ ഒരാളായിട്ടാണ് ഐന്‍സ്റ്റീനെ കണക്കാക്കുന്നത്.