കെ.എം.ഷാജി അയോഗ്യന്‍ തന്നെ; അഴീക്കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം: വീണ്ടും ഹൈക്കോടതി

READ IN ENGLISH: Kerala HC reapproves K M Shaji MLA’s disqualification

കെ.എം ഷാജി എംഎല്‍എയെ അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഹൈക്കോടതി ഇതേ വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കെ എം ഷാജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന വേളയിലാണ് വീണ്ടും ഹൈക്കോടതി വിധി.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന കേസില്‍ ഹൈക്കോടതി വേറെ ഹര്‍ജി പരിഗണിച്ചു വിധി പറയുന്നത് അപൂര്‍വമായ സംഭവമാണ്. ഇതോടെ ഈ വിധിക്കും സ്‌റ്റേ ലഭിച്ചാല്‍ മാത്രമേ കെ.എം.ഷാജിക്ക് എംഎല്‍എയായി തുടരാന്‍ സാധിക്കൂവെന്നാണ് നിയമ വിദ്ഗധര്‍ പറയുന്നത്.