ഡിസംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശനത്തിൽ പിന്തുണയുമായി സിഎസ് ഡി എസ്

നവംബർ 23 ന് നടക്കുന്ന യുവതികളുടെ ശബരിമല പ്രവേശത്തിന് പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളും രംഗത്ത്.ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ബ്രഹ്മണിസ്റ്റുകൾക്കെതിരെ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ള ഇടപെടലിലും മനീതിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവതി പ്രവേശനത്തിനും പിന്തുണയുമായി തങ്ങളുടെ പ്രവർത്തകരും ഒപ്പമുണ്ടാകുമെന്ന് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി സംസ്ഥാനപ്രസിഡന്റ് കെ.കെ.സുരേഷ് (സിഎസ് ഡി എസ്) വ്യക്തമാക്കി

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുമെന്നും അതിനെതിരായ സംഘപരിവാര്‍ നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.വനിതാവിഭാഗമായ സി.എസ്.എം.എഫ്.ഉം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയുടെ അവകാശം മലയരയ വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും വിട്ടുനല്‍കണം. ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നുവെന്നും കെ.കെ.സുരേഷ് കൂട്ടിച്ചേർത്തു.

സിഎസ് ഡി എസ് നെ കൂടാതെ കേരളയുക്തിവാദിസംഘം, സിപിഐ (എംഎൽ) റെഡ്സ്റ്റർ, ഹിന്ദു പിന്നോക്ക മുന്നണി, ദളിത് പിന്നോക്ക കൂട്ടായ്മ, വനിതാ സംഘടനകൾ എന്നിവയ്ക്ക് പുറമെ കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ശബരിമല യാത്രക്കെത്തുന്ന യുവതികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് സംഘടകർ അറിയിച്ചു.