ശബരിമല സ്ത്രീപ്രവേശനം: ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനം എടുക്കട്ടേയെന്ന് ദേവസ്വം മന്ത്രി

ദര്‍ശനത്തിനായി യുവതികള്‍ എത്തിയ സാഹചര്യത്തില്‍ ശബരിമലയിലെ നിലവിലെ സ്ഥിതി ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സർക്കാർ ശബരിമല ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികള്‍ അവര്‍ വിലയിരുത്തുമെന്ന് കരുതുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. നിരീക്ഷക സമിതി എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു.

എന്നാല്‍ ഈവിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പൊലീസും ദേവസ്വം ബോര്‍ഡുമാണെന്നാണ് നിരീക്ഷകസമിതിയുടെ നിലപാട്. അതിനിടയിൽ കൂടുതൽ സ്ത്രീകളുടെ സംഘങ്ങൾ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനിതി സംഘമാണ് ശബരിമല ദർശനത്തിനായി ആദ്യം എത്തിയത്. എന്നാൽ ശൂദ്രലഹളക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഇവർ പമ്പയിൽ കുത്തിയിരിക്കുകയാണ്. എന്തുവന്നാലും ദർശനം നടത്താതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ. പൊലീസ് അനുരഞ്ജനവുമായി സമീപിച്ചെങ്കിലും മനിതി സംഘം തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്നതിനാൽ സർക്കാർ വെട്ടിലായിരിക്കുകയാണ്. ഒപ്പം കോടതിവിധിയും നിരോധനാജ്ഞയും ലംഘിച്ച ശൂദ്രലഹള ക്കാർക്കൊപ്പം സർക്കാർ നിക്കുമോ അതോ നിയമം നടപ്പാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വിശ്വസിക്കൂട്ടങ്ങൾ ഒഴികെയുള്ള ജനാധിപത്യകേരളം.