മനിതി സംഘത്തിന് പുറമെ, ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്

പുനരുദ്ധനവാദികളുടെ കോപ്രായങ്ങൾ കണ്ടു മടുത്ത നവോത്ഥാനകേരളമുണരുന്നു.ആരും ആവശ്യപ്പെടാതെ സ്വയം സന്നദ്ധരായി സ്ത്രീകളുടെ ചെറുതും വലുതുമായ സംഘങ്ങൾ ശബരിമലയിലേക്ക്. മനിതി സംഘത്തിന് പുറമെ മല കയറാൻ ഒരുങ്ങി ദളിത് ആക്‌ടിവിസ്‌റ്റ് അമ്മിണിയും സംഘവും ശബരിമലയിലേക്ക്. പ്രിതിഷേധക്കാർ യാത്ര തടഞ്ഞാൽ പമ്പയിൽ നിരാഹാരമിരിക്കുമെന്നാണ് ഇവരുടെ നിലപാട്. യാത്രയെ പറ്റി താൻ ആദ്യമെ പോലീസിനെ അറിയിച്ചിട്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ ക്രമസമാധാന പ്രശ്‌നമൊക്കെ സർക്കാരാണ് നോക്കേണ്ടതെന്നുമാണ് അമ്മിണിയുടെ നിലപാട്. സുപ്രീംകോടതി വിധി സ്ത്രീകൾ ക്രമസമാധാനം കൂടി ഏറ്റെടുക്കണമെന്നല്ല എന്ന് അവർ കൂട്ടിച്ചേർത്തു.

ഭക്തർക്ക് മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. അത് സർക്കാരിന്റെ ബാധ്യതയാണ്. അത് സർക്കാർ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങൾ എന്നും . മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എത്താനുണ്ട്. അവർ എത്തിയതിന് ശേഷം മലകയറുമെന്നും ‘ -അമ്മിണി പറഞ്ഞു

അതേസമയം, മനിതി യുടെ ആറംഗ ലംഘം പമ്പയിൽ കുത്തിയിരിക്കുകയാണ്. എന്നാൽ എന്തുവന്നാലും തങ്ങൾ ശബരിമലയിൽ ദർശനം നടത്തുമെന്ന തീരുമാനത്തിൽ തന്നെയാണ് മനിതി സംഘവും സ്ത്രീകളുടെ മറ്റുസംഘങ്ങളുമുള്ളത്.