ദര്‍ശനം നടത്തിയ യുവതികളെ നൂലില്‍കെട്ടി താഴെ ഇറക്കിയതല്ല; അവര്‍ നടന്നാണ് പോയത് ആരും തടഞ്ഞില്ല: മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശന വിഷയത്തിലും അതിന്റെപേരിൽ നാട്ടിൽ വർഗ്ഗീയ കലാപമുണ്ടാക്കാൻ അക്രമങ്ങളും കൊള്ളിവെയ്പ്പും നടത്തുന്ന സംഘപരിവാറിനെതിരെയും നിലപാട് കടുപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദര്‍ശനത്തിനായി ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് ഭക്തര്‍ അല്ല. അവരെ നൂലില്‍ കെട്ടി താഴെ ഇറക്കിയതല്ല. ഭക്തരുടെ വഴിയിലൂടെയാണ് അവര്‍ ദര്‍ശനം നടത്തിയത്. അവരെ ആരും തടഞ്ഞില്ല. മുഖ്യമന്ത്രി പറഞ്ഞു. യുവതികള്‍ ദര്‍ശനം നടത്തിയപ്പോഴും അതിന് ശേഷവും മണിക്കൂറുകളോളം പ്രതിഷേധമുണ്ടായതും ഇല്ല.

ഭക്തര്‍ അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കിയില്ലെന്നും സൗകര്യം ചെയ്തുവെന്നുമാണ് ദര്‍ശനം നടത്തിയ യുവതികള്‍ പറഞ്ഞത്. ഇവര്‍ ദര്‍ശനത്തിനെത്തിയത് അവിടെയുണ്ടായിരുന്ന ഭക്തര്‍ മഹാപരാധമായി കണ്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് സ്‌ത്രീകള്‍ ശബരിമലയില്‍ കയറിയതിന് ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്‌ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി പരിഹസിച്ചു. ഇനി ഏതെങ്കിലും സ്‌ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു. കിളിമാനൂരില്‍ സിപിഐ എം കൊടുവഴന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ ഏതെങ്കിലും സ്‌ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവുവരെ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നമ്മളാരുടേയും ആത്മാഹുതി ആഗ്രഹിക്കുന്നില്ല. എന്നാലും ആ പരിഹാസ്യത നമ്മള്‍ ആലോചിക്കണം എന്നു മാത്രം’- ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

ബിജെപി എംപിമാര്‍ തന്നെ പറഞ്ഞു സ്‌ത്രീ പ്രവേശനത്തിന് എതിരല്ലെന്ന്. പിന്നെന്തിനാണ് രണ്ടുദിവസം നാട്ടില്‍ അക്രമം അഴിച്ചുവിട്ടത്. ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. സംഘപരിവാര്‍ പ്രത്യേക പരിശീലനം ലഭി്ച്ച അക്രമികളെ രംഗത്തിറക്കുകയായിരുന്നു. നാട്ടുകാരൊന്ന് ആഞ്ഞ് ഇവരുടെ നേരെ ചെന്നപ്പോള്‍ അപ്പോള്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്. സിപിഎമ്മിന്റെയും സിപിഐയുടെയും ഓഫീസുകള്‍, പൊതു ഓഫീസുകള്‍ തകര്‍ക്കുന്ന നിലയുണ്ടായി. ഇവിടെ വലിയ പ്രശ്നങ്ങള്‍ ആണെന്ന് വരുത്തി തീര്‍ക്കണം. അതാണ് ആര്‍എസ്എസിന്റെ ഉദ്ദേശ്യം. ഇത്ര വലിയ പ്രകോപനമുണ്ടാക്കാന്‍ കാരണം സ്‌ത്രീ പ്രവേശനം മാത്രമല്ല. വനിതാ മതില്‍ ചരിത്രമായതിന്റെ അസഹിഷ്‌ണുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതി വിധി. ആരാധനയുടെ കാര്യത്തിലും തുല്യ അവകാശം ഉണ്ട്.

ശബരിമലയെ സംഘപരിവാര്‍ സംഘര്‍ഷ ഭൂമിയാക്കുന്നു. പ്രശ്‌നങ്ങളുണ്ടാക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്ക് ആര്‍എസ്സ് ആണ് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ശ്രീലങ്കന്‍ സ്വദേശിയായ മറ്റൊരുയുവതിയും ദർശനം നടത്തി മടങ്ങി.ഇവരെയും ഭക്തരാരും തടഞ്ഞില്ല. ഇതോടെ അക്രമം നടത്തുന്നത് ഭക്തരല്ല ശൂദ്രതീവ്രാവാദികളാണെന്ന യാഥാർഥ്യം വീണ്ടും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

ജനുവരി രണ്ടിന് പുലര്‍ച്ചെ മലയാളികളായ രണ്ട് യുവതികള്‍ ശബരിമലദര്‍ശനം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആദ്യമായി സന്നിധാനത്തിലെത്തിയത്.ഇതാണ് ഔദ്യോഗികമായി സർക്കാർ തന്നെ സ്ഥിരീകരിച്ചിരിക്കുന്ന ആദ്യ യുവതീപ്രവേശം എങ്കിലും കഴിഞ്ഞ ഒക്ടോബർ 20 ന് തന്നെ കൊല്ലം ചാത്തന്നൂർ സ്വദേശി ലത എന്ന ദളിത് യുവതിയും അതിനുശേഷം മറ്റുചിലയുവതികളും രഹസ്യമായി ദർശനം നടത്തിയിരുന്നു. അവരെയും ഭക്തരാരും ആക്രമിച്ചില്ല. ശബരിമലയിൽ താമപിടിച്ചിട്ടുള്ള ക്രിമിനലുകളുടെ ശ്രദ്ധയിൽ പെടുന്നവരാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നത്.

എന്നാൽ ഭക്തിഭ്രാന്തുകൊണ്ട് മാത്രം ദർശനം നടത്തിയ അവരും ശൂദ്രകലാപകാരികളെ ഭയന്ന് പുറത്ത് പറയാൻ സന്നദ്ധരായില്ല. കൊലവിളിയുമായി ഭരണഘടനയെയും നിയമവ്യവസ്ഥയെയും സർക്കാരിനെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ച ശൂദ്രതീവ്രവാദികളുടെ വെല്ലുവിളിയും പന്തളം ശശിയുടെയും ശശികലയുടെയും മറ്റുചില കീടങ്ങളുടെയും വ്യാജ ആത്മഹത്യാ ഭീഷണിയും ഏറ്റെടുത്ത് സധൈര്യം സ്ത്രീകളുടെ ആത്മാഭിമാനമുയർത്താൻ സന്നദ്ധയായത് ബിന്ദുവും കനക ദുർഗ്ഗയുമാണ്.