അർജുനനും കർണ്ണനുമൊന്നും ഈ യുവാവിൻറെ മുന്നിൽ ഒന്നുമല്ല!

പണ്ട് യൂണിവേഴ്‌സിറ്റിയും പരീക്ഷാബോർഡും പരീക്ഷാ കൺട്രോളറും ഒന്നുമില്ലാതിരുന്ന കാലത്ത് ദ്രോണർ തന്നെ കറങ്ങുന്ന കിളികളെ ഉന്നം തെറ്റാതെ അമ്പെയ്ത് താഴെയിടുന്ന പരീക്ഷാനടത്തി അർജുനനെ വില്ലാളിവീരനാക്കിയ മാനദണ്ഡം വെച്ചാണെങ്കിൽ ഈ യുവാവിന് പിഎച്ച് ഡി കൊടുക്കേണ്ടിവരുമായിരുന്നു. മാങ്ങ പറിക്കുന്ന ലാഘവത്തോടെയാണ് ആശാന്‍ തേങ്ങ പറിക്കുന്നത്. ഒരു കല്ലെടുത്ത് എറിഞ്ഞ് തേങ്ങ പറിക്കുന്ന ഈ യുവാവിന്‍റെ ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കല്ലെടുത്ത തെങ്ങിന്റെ മുകളിലേക്ക് എറിയുന്ന ഒറ്റയേറില്‍ തന്നെ തേങ്ങ താഴേക്ക് വീഴുന്നതായും കാൽച്ചുവട്ടിലേക്ക് ഉരുണ്ടുവരുന്നതായും വീഡിയോയില്‍ കാണാം.