പൊതുപണിമുടക്ക് തുടരുന്നു; ട്രെയിൻ ഗതാഗതം ഇന്നും താറുമാറാകും

കേന്ദ്രഗവണ്മെന്റിൻറെ ജനദ്രോഹനങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്കിൽ ഇന്നും ജനജീവിതം സ്തംഭിക്കും. പണിമുടക്കിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയുന്നതിനാൽ തീവണ്ടി ഗതാഗതം ഇന്നും താറുമാറാകാനാണ് സാധ്യത. തിരുവനന്തപുരത്ത് വേണാട് എക്സപ്രസ് തടഞ്ഞ സമരക്കാരെ അറസറ്റ് ചെയത് നീക്കി.

ജീവനക്കാർ പണിമുടക്കിലായിതിനാൽ കെ എസ് ആർ ടിയും സ്വകാര്യ ബസുകളും ഇന്നും സർവീസുകൾ നടത്തുന്നില്ല.

വൈകിയോടുന്ന ട്രെയിനുകൾ,

വേണാട് എക്സ്പ്രസ് 43 മിനിറ്റ് വൈകിയോടുന്നു
കൊല്ലം എറണാകുളം പാസഞ്ചർ 22 മിനിറ്റ് വൈകുന്നു
തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് 3 മണിക്കൂർ 12 മിനിറ്റ് വൈകിയോടുന്നു
ഷൊർണൂർ എറണാകുളം പാസഞ്ചർ 44 മിനിറ്റ് വൈകുന്നു
ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് 1 മണിക്കൂർ 36 മിനിറ്റ് വൈകുന്നു.