രണ്ട് മൂട് മഞ്ഞൾ വിറ്റാൽ കിട്ടുന്നതേയുള്ളൂ ഈ 25000 ഉലുവ; ശോഭക്ക് ഇതൊക്കെ പുല്ലാ..!

“പിഴയടക്കുമെന്ന് വക്കീൽ പറഞ്ഞുകാണും. പക്ഷേ ഞാൻ പിഴയടക്കില്ല. ഹൈക്കോടതിക്കു മുകളിൽ വേറേ കോടതിയുണ്ട്‌” എന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ മോളിലോട്ടൊന്നും പോകാതെ  ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി വിധിച്ച പിഴ രൂഭാ 25,000 ഹൈക്കോടതിയിൽത്തന്നെ അടച്ചു

ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്. ഹരജി പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹരജി തള്ളാൻ തീരുമാനിക്കുകയായിരുന്നു.