കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. എംസി റോഡില്‍ വെച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ചവരെല്ലാം കാറില്‍ ഉണ്ടായിരുന്നവരാണെന്നാണ് വിവരം. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ആറ് പേരാണ് കാറിലുണ്ടായിരുന്നത്. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. എല്ലാവരും ഓരേ കുടുംബത്തിലേതാണെന്നാണ് സൂചന.