ശൂദ്രലഹള നേതാവിനെ പമ്പയിൽ കാട്ടുപന്നി ആക്രമിച്ചു; മല കയറാനാവാതെ മടങ്ങി

ബി.ജെ.പിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലറും ശൂദ്രഹളയുടെ ആസൂത്രണകമ്മറ്റിയായ ശബരിമല കര്‍മ്മ സമിതി നേതാവുമായ വി ഹരികുമാറിനെ കാട്ടുപന്നികള്‍ ആക്രമിച്ചു.ബുധനാഴ്ച പുലര്‍ച്ചയോടെ. പമ്പയില്‍ വെച്ചാണ് നേതാവിനെ കാട്ടുപന്നി തിരിച്ചറിഞ്ഞതും ആക്രമിച്ചതും. പന്നി പുറകേ ഓടി തേറ്റകൊണ്ട് വെട്ടുകയായിരുന്നു.

വലത്തേ കാല്‍മുട്ടിന് ആഴത്തില്‍ മുറിവേറ്റു. പിന്നീട് ഹരികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം നടത്തുന്നതിനായി പമ്പയില്‍ എത്തിയപ്പോഴാണ് പിറകെ എത്തിയ പന്നി് ഹരികുമാറിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത്.ശബരിമലയിലെശൂദ്ര ആർത്തവ ലഹളയിലെ സജീവ സാന്നിധ്യമായിരുന്നു ഹരികുമാര്‍.പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാന്‍ ആകാതെ ഹരികുമാര്‍ വീട്ടിലേക്ക് മടങ്ങി.