റിവ്യൂ ഹർജ്ജികൾ തള്ളപ്പെടും; ഭരണഘടന ധാർമികത ഉയർത്തപ്പെടും; സർക്കാർ നിലപാട് ചരിത്രമാകും

അഡ്വ. ശ്രീജിത്ത് പെരുമന

ശബരിമല വിധി പുനഃ പരിശോധിക്കേണ്ടതില്ല എന്ന സർക്കാരിന്റെയും, ദേവസ്വം ബോർഡിന്റെയും നിലപാടിനെ മറികടന്നുള്ള തീരുമാനം സുപ്രീംകോടതിയിൽ നിന്നുണ്ടാകില്ലെന്ന് വ്യക്തം. റിവ്യൂ ഹർജ്ജികൾ മെറിറ്റില്ലാത്തതിനാൽ തള്ളപ്പെടും. ഭരണഘടന ധാർമികത ഉയർത്തപ്പെടും, സർക്കാർ നിലപാട് ചരിത്രമാകും.

ഈ കേസിൽ പുനഃ പരിശോധനയ്ക്കുള്ള യാതൊന്നുമില്ല. ലിംഗ നീതിയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷത എന്നത് ബഹുമാനപ്പെട്ട കോടതി മനസിലാക്കണം; ഓൺലൈൻ വഴി ശബരിമലയിൽ ദർശനം ബുക്ക് ചെയ്ത യുവതികൾക്ക് സുഗമമായുള്ള പ്രവേശനം സാധ്യമാക്കണമെന്നു ശക്തമായി വാദിച്ചുകൊണ്ടാണ് ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും വേണ്ടി ഹാജരായ അഡ്വ ഇന്ദിര ജയ്‌സിംഗ് വാദങ്ങൾ അവസാനിപ്പിച്ചത്.

പഴയ വിധിയിൽ നിന്നും വിഭിന്നമായി ഒരു പുതിയ തീരുമാനത്തിനുവേണ്ടിയും, ഒരു റിഹേഴ്‌സൽ അഥവാ പ്രവർത്തനത്തിന് വേണ്ടിയും ആരും റിവ്യൂ ഹർജ്ജികളുമായി സുപ്രീംകോടതിയെ സമീപിക്കരുതെന്ന് M/s. Northern Indian Caterers (India) Ltd. V. Lt. Governor of Delhi കേസിൽ സുപ്രീം കോടതി അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

റിവ്യൂ ഹർജ്ജികൾ എന്നാൽ സുപ്രീംകോടതി ആ കേസ് ആദ്യം പരിഗണിക്കുമെന്നോ, പുതിയ തീരുമാനമെടുക്കുമെന്നോ അല്ല അർഥം മറിച്ച് ഏതെങ്കിലും തരത്തിലുള്ള അങ്ങേയറ്റത്തെ നീതി നിഷേധമോ, വസ്തുതാപരമായതോ നിയമപരമായതോ ആയ തെറ്റുകളോ സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ ആ തെറ്റ് തിരുത്താൻ മാത്രമേ റിവ്യൂ ഹർജ്ജികൾ അനുവദിക്കുകയുള്ളു,

Review is not substituting a judgment. A judgment cannot be unsettled when declared. This is a fundamental principal. It is only reconsidering when the Supreme Court feels that something of grave nature has gone wrong in the judgment. Judgments cannot be taken lightly when they are declared. It has to be understood that power to review is only exercised in rarest of rare cases

കണ്ടെത്താനാകാത്തതോ, തെറ്റിദ്ധരിക്കപ്പെട്ടതോ ആയ എന്തെങ്കിലും വിധിയിലുണ്ടെങ്കിലോ അല്ലെങ്കിൽ പ്രധാനപ്പെട്ട എന്തെങ്കിലും തെളിവുകൾ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് റിവ്യൂ ഹർജ്ജികൾ പരിഗണിക്കപ്പെടുക.

ഡയറ്റി അവകാശ വാദം

ബ്രഹ്മചര്യ സംരക്ഷരുടെ വക്കീലന്മാർ പൊട്ടത്തരമാണെന്നു അറിഞ്ഞിട്ടും കക്ഷികളുടെ കയ്യീന്ന് മേടിച്ച കാശിനു പ്രതിഫലമായി ഘോരം കോരം വാദിച്ച ഒരു പോയന്റുണ്ട്. അതായത് ശബരിമല വിഷയത്തിൽ എട്ടുപൊട്ടും അറിയാത്ത ചില വിശ്വാസികൾപോലും ചോദിക്കുന്ന അങ്ങേയറ്റം സങ്കീർണ്ണമാക്കിയ ആ പോയന്റ് ..

‘പൗരന്മാരെ പോലെ ശബരിമല അയ്യപ്പനുൾപ്പെടെ ഹിന്ദു ദൈവങ്ങളും/ബിംബങ്ങളും/മൂർത്തികളും നിയമപരമായ അധികാരങ്ങളുള്ള, ഭരണഘടനാ അവകാശങ്ങളുള്ള ജൂറിസ്റ്റിക്ക് പേഴ്സൺസ് അല്ലേ ? അതുകൊണ്ടു തന്നെ അയ്യപ്പനുള്ള അധികാരങ്ങൾ വെച്ച്‌ സ്ത്രീകൾ പ്രവേശിക്കണ്ട എന്ന് അയ്യപ്പനും തീരുമാനിക്കാമല്ലോ’ എന്ന് ?

അതിനുള്ള സുപ്രീം കോടതി വിധിയിലെ കൃത്യവും വ്യക്തവുമായ മറുപടി ഇങ്ങനെ ?

ഒരു വിഗ്രഹം അല്ളെങ്കിൽ ബിംബം എന്ന് പറയുന്നത് നിയമപോരാമായ അവകാശങ്ങളുള്ള ഒരു ജസ്ററിസ്റ്റിക് പേഴ്സൺ ആണ്. പക്ഷെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം കയ്യാളാനും, കോടതികളിൽ വ്യവഹാരത്തിൽ ഏർപ്പെടാനും മാത്രമാണ് ഈ അവകാശനങ്ങൾ വിഗ്രഹങ്ങൾക്കോ/ദൈവങ്ങൾക്കോ ഉള്ളത്. The deity may be a juristic
person for the purposes of religious law and capable of asserting property rights. However, the deity is not a ‘person’ for the purpose of Part III of the Constitution. The legal fiction which has led to the recognition of a deity as a juristic person cannot be extended to the gamut of rights under Part III of the Constitution.

പൗരന്മാരെ പോലെ വിഗ്രഹങ്ങൾക്കും അവക്ഷങ്ങളുണ്ട് എന്ന് ചില നിയമങ്ങളിൽ പറയുന്നത് എല്ലാ ഭരഘടന അവകാശങ്ങളും വിഗ്രഹങ്ങൾക്ക് ഉണ്ട് എന്ന അർത്ഥത്തിലല്ല.
Merely because a deity has been granted limited rights as juristic persons under statutory law does not mean that the deity necessarily has constitutional rights

വിഗ്രഹങ്ങൾക്കും/ബിംബങ്ങൾക്കും സ്വത്തവകാശങ്ങൾ മാത്രമാണ് ഉള്ളത്. ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പറഞ്ഞിട്ടുള്ള പൗരന്മാരുടെ മൗലിക അവകാശത്തിന് വിഗ്രഹങ്ങൾക്ക് അവകാശമില്ല.

ഒരു വിഗ്രഹത്തിനും/ബിംബത്തിനും പൗരന്മാരുടെ മൗലികാവകാശങ്ങളോ പാർട്ടി മൂന്നിലെ അവകാശങ്ങളോ അവകാശപ്പെടാൻ സാധിക്കില്ല.

മതനിയമങ്ങൾക്ക് വേണ്ടി മാത്രമാണ് വിഗ്രഹങ്ങളെ അഥവാ ബിംബങ്ങളെ നിയമപരമായി പൗരന്മാർ എന്ന് പറയുന്നത് അല്ലാതെ ഇവിടെ മനുഷ്യർക്കുള്ള അവകാശങ്ങളൊന്നും വിഗ്രഹത്തിനില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ ശബരിമലയിൽ കയറ്റണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം അയ്യപ്പനില്ല. അയ്യപ്പന് ശബരിമലയിലെ സ്വത്തുക്കളുടെ വ്യവഹാരങ്ങൾക്ക് മാത്രമാണ് അവകാശങ്ങളുള്ളത്.

ഇനിയെങ്കിലും മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയ അഭിനവ ഭക്തജനങ്ങൾ വസ്തുതകൾ തിരിച്ചറിയണം. ഇത്തരം വാദങ്ങളൊക്കെ സുപ്രീംകോടതി പണ്ടേക്ക് പണ്ടേ കെട്ടുകെട്ടിച്ചതാണ് എന്നിട്ടും ഇപ്പോഴും റിവ്യൂ ഹര്ജികളുടെ ഭാഗമായി വക്കീലന്മാർ ഇക്കാര്യം പറഞ്ഞു വാദിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്രൊഫഷണൽ ടാക്ടിക്ക്സിന്റെ ഭാഗമാണ് എന്നത് മനസിലാക്കണം. പറയുന്നത് നിയമപരമായി നിലനിൽക്കില്ല എന്നറിഞ്ഞുകൊണ്ടു വക്കീലന്മാർ അവരുടെ കക്ഷികളോട് കാണിക്കുന്ന പ്രൊഫഷണൽ നീതിയാണ് ഈ ഡയറ്റി അവകാശ വാദം എന്നത്.

ഇവിടേം ചിന്തിക്കുന്നവർക്ക് ഉണ്ടംപൊരിയുണ്ട്

“ഇനി നിങ്ങളുടെ ആചാരങ്ങൾക്ക് തെളിവുകളുണ്ടെങ്കിൽ പോലും അംഗീകരിക്കാനാവില്ല” ; സുപ്രീം കോടതി ശബരിമല വിധിയിലെ അതിപ്രധാന വാക്കുകളാണിവ. ഈ അടിസ്ഥാന തത്വത്തിൽ നിന്നുകൊണ്ട് മാത്രമേ സുപ്രീംകോടതിയ്ക് പോലും പുനഃപരിശോധനകൾ സാധ്യമാകുകയുള്ളൂ

കോടതി പറഞ്ഞതിങ്ങനെ ,
“ഭരണഘടന രാജ്യത്ത് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് എന്ത് തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലന്നിരുന്നിരുന്നുവെങ്കിലും, അതിനു #തെളിവുകളുണ്ടെങ്കിലും അത്തരം ആചാരങ്ങളോ അനുഷ്ടാനങ്ങളോ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെയോ, മാന്യതയെയോ, വ്യക്തിത്വത്തെയോ, സാമൂഹിക സമത്വത്തെയോ അല്ലെങ്കിൽ ഭരണഘടനാ അവകാശങ്ങളെയോ, പാർലമെന്റ് പാസാക്കിയ നിയമങ്ങളെയോ ലംഘിക്കുന്നതാണെങ്കിൽ യാതൊരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ല .

രാജ്യത്തെ നിയമങ്ങളെയും, പൊതു നയങ്ങളെയും, സാമൂഹിക സഭ്യതയെയും ലംഘിക്കുന്ന ഹാനികരമായ അത്തരം ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അംഗീകരിക്കുവാനോ, സ്ഥിതീകരിക്കുവാനോ അനുവദിക്കുവാനോ രാജ്യത്തെ കോടതികൾക്ക് സാധിക്കില്ല “

———-സുപ്രീം കോടതി ——-

Any custom or usage irrespective of even any proof of their existence in preconstitutional
days cannot be countenanced as a source of law to claim any rights when it is found to violate human rights, dignity, social equality and the specific mandate of the Constitution and law made
by Parliament. No usage which is found to be pernicious and considered to be in derogation of the
law of the land or opposed to public policy or social decency can be accepted or upheld by courts in the country.
————Supreme Court of India———

ശബരിമല വിധി പുനഃ പരിശോധിക്കേണ്ടതില്ല എന്ന സർക്കാരിന്റെയും, ദേവസ്വം ബോർഡിന്റെയും നിലപാടിനെ മറികടന്നുള്ള തീരുമാനം സുപ്രീംകോടതിയിൽ നിന്നുണ്ടാകില്ലെന്ന് വ്യക്തം. റിവ്യൂ ഹർജ്ജികൾ മെറിറ്റില്ലാത്തതിനാൽ തള്ളപ്പെടും. ഭരണഘടന ധാർമികത ഉയർത്തപ്പെടും, സർക്കാർ നിലപാട് ചരിത്രമാകും.