പെരുമ്പാമ്പിനെ ചവിട്ടി തിരുമലും കോഴികളെ പുറത്തെടുക്കലും വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്ത പാമ്പ് പിടുത്ത വിദഗ്ദന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിൽ   വനംവകുപ്പിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു . 

മുഹമ്മദ് പെരുമ്പാമ്പിന്റെവയറ്റില്‍ ചവിട്ടി, വിഴുങ്ങിയ കോഴികളെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ടു കോഴികളെ പുറത്ത് ചാടിക്കുന്നതായിരുന്നു വീഡിയോ.

സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അനിമല്‍ ലീഗര്‍ ഫോഴ്‌സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ വനംവകുപ്പ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരാതിക്കാരനില്‍ നിന്നു വനംവകുപ്പ് കൂടുതല്‍ വ്യക്തത തേടിയതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. വനം വകുപ്പ് പ്രത്യക്ഷമായി പ്രതിയെ സഹായിക്കുന്ന രീതിയിലാണ് റിപ്പോർട്ട് നൽകിയത് എങ്കിലും

കോടതി നിർദ്ദേശാനുസരണം വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്യ്തു .