കേരളത്തിലെ കന്യാസ്‌ത്രീ സമരം വാർത്തയാക്കി അമേരിക്കൻ മാധ്യമം ‘ന്യൂയോർക്ക്‌ ടൈംസ്‌’.

കേരളത്തിലെ കന്യാസ്‌ത്രീ സമരം വാർത്തയാക്കി അമേരിക്കൻ മാധ്യമം ‘ന്യൂയോർക്ക്‌ ടൈംസ്‌’. ഫ്രാങ്കോ മുള‌യ്‌ക്കൽ കന്യാസ്‌ത്രീയെ ബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ മുതൽ കന്യാസ്‌ത്രീകളുടെ സമരെത്തെ തുടർന്ന്‌ ബിഷപ്പിന്‌ സ്ഥാനം നഷ്‌ടമായതും അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌വരെയള്ള സംഭവങ്ങർ ഉൾക്കൊള്ളുന്നതാണ്‌ റിപ്പോർട്ട്‌. കന്യാസ്‌ത്രീ നൽകിയ ബലാത്സംഗക്കേസ്‌ ഇന്ത്യയിലെ കത്തോലിക്ക നേതൃത്വത്തെ ഉലച്ചു എന്ന തലക്കെട്ടോടെയുള്ള വാർത്തയിൽ കേസിൽ പൊലീസ്‌ സ്വീകരിച്ച നിലപാടും പരാമർശിക്കുന്നുണ്ട്‌. പൊലീസ്‌ ഉദ്യോഗസ്ഥരുടേയും കന്യാസ്‌ത്രീസമരത്തെ പിന്തുണച്ച പുരോഹിതൻമാരേയും അഭിമുഖം നടത്തി സമഗ്രമായാണ്‌ വാർത്ത അവതരിപ്പിച്ചലരിക്കുന്നത്‌.  ശബരിമലയിൽ ശൂദ്രലഹളക്കാരുടെ ആക്രമണത്തിനിരയാകുകയും പിന്നീട് ആചാരലംഘനത്തിന് ശ്രമിക്കുകയും ചെയ്ത മഹിഷി സുഹാസിനി രാജ് ആണ് ലേഖിക.

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫിന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീ ജൂണ്‍ 27ന് പരാതി നല്‍കിയതോടെയാണ് കേസിന് തുടക്കം. 2014 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കന്യാസ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്നുതന്നെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ജൂലൈ 10 ന് ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുർന്ന്‌ അന്വേഷണത്തിനൊടുവിൽ ബിഷപ്പ്‌ അറസ്റ്റിലായി. പിന്നീട്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ ബിഷപ്പ്‌ സ്ഥാനത്തുനിന്നും മാറ്റി. എന്നാൽ ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്‌ക്കലിന്‌ സഭ വലിയ സ്വീകരണമാണ്‌ നൽകിയത്‌.

READ THE LINK: Nun’s Rape Case Against Bishop Shakes a Catholic Bastion in India

കേസന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഇരയെ പിന്തുണച്ച കന്യാസ്‌ത്രീകൾക്ക്‌ പ്രതികാര നടപടി നേരിടേണ്ടിവന്നു. കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായി സമരം നടത്തിയ അ‍ഞ്ച് കന്യാസ്‌ത്രീകളേയും സഭ സ്ഥലം മാറ്റി. സിസ്റ്റർമാരായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ്‌ എന്നിവരെയാണ്‌ സ്ഥലം മാറ്റിയത്‌. എന്നാൽ നടപടി വലിയ പ്രതിഷേധത്തിന്‌ ഇടയാക്കിയതോടെ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ ജലന്ധർ രൂപത അനുമതി നൽകുകയായിരുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622