കവി ജോസ് വെമ്മേലിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കവിയും അദ്ധ്യാപകനുമായിരുന്ന ജോസ് വെമ്മേലിയെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. തിരുവല്ല കാവുംഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം മഹാരാജാസ് കോളേജിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലും അധ്യാപകനായിരുന്നു.

പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കവി കെ ജി ശങ്കരപ്പിള്ള, എ അയ്യപ്പന്‍ എന്നിവരുടെ കവിതകള്‍ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ പരിച എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നത് ജോസ് വെമ്മേലിയാണ്. ഏകവചനം ബഹുവചനം എന്നി പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622