തൃശൂരില്‍ ദേശ സ്നേഹികളുടെ സോമരസം വാറ്റൽ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ചാരായം വാറ്റുന്നതിനിടെ തൃശൂരില്‍ നാല് ആര്‍എസ്എസ് –ബിജെപി പ്രവര്‍ത്തകരായ വീര സവർക്കർമാർ പിടിയില്‍. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം മുരിങ്ങത്തേരിയിലെ വാറ്റുകേന്ദ്രത്തിൽനിന്നാണ് ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് ബിജെപി സജീവ പ്രവര്‍ത്തകരായ നാല് പേരെ എരുമപ്പെട്ടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.

അമ്പത് ലിറ്ററിലതികം വരുന്ന വാഷ്, വീട്ടാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്‌റ്റവ്വ്, കലങ്ങള്‍, കുടങ്ങള്‍, അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്‌ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ്(27), മുരിങ്ങാത്തേരി വീട്ടില്‍ വിജയന്‍(28), കണ്ണംമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നീ ദേശ സ്നേഹികളാണ് പൊലീസിന്റെ പിടിയിലായത്.

സാമ്പിള്‍ എടുത്തതിന് ശേഷം വാഷ് പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഒഴുക്കിക്കളഞ്ഞു. എഎസ്‌ഐ ജോബ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്‌ണര്‍ യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. കുന്നംകുളം അസിസ്‌റ്റന്റ് കമ്മീഷ്‌ണര്‍ ടിഎസ് സിനോജിന്റെ നിര്‍ദേശാനുസരണം എരുമപ്പെട്ടി എസ് ഐ കെ എസ് സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വീര സവർക്കർമാരുടെ സ്വദേശി വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622