‘കുത്തിയോട്ട’ ത്തിനെതിരെ ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയും രംഗത്ത്

പതിനെട്ട് വയസ്സിൽ താഴെയുള്ളവർ വനിതാ മതിലിൽ പങ്കെടുക്കരുത് എന്ന് നീതി പറഞ്ഞ നാട്ടിൽ തന്നെയാണ് ‘കുത്തിയോട്ട’ മെന്ന ദുരാചാരം അരങ്ങേറുന്നത്. കുത്തിയോട്ടത്തിനെതിരെ പുരോഗമന കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും. ഈ പ്രാകൃതാചാരം തടയാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറാകണമെന്നും ആവശ്യപ്പെട്ട് ഇന്ന് മാസ്‌പെറ്റിഷൻ നൽകുമെന്നും ആറ്റുകാൽ ഉത്സവത്തിന്റെ ഭാഗമായി കുഞ്ഞുങ്ങൾക്കെതിരായി നടക്കുന്ന അതിക്രമത്തെ തടയാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ അറിയിച്ചു.

ഒരാഴ്ചയോളം കുട്ടികളെ അമ്പലത്തിലടച്ചിട്ടു നടത്തുന്ന ‘കുത്തിയോട്ട ‘ നേർച്ച കുട്ടികളെ തടവറയിലടക്കുന്നതിനു തുല്യമായ പീഡനമാണെന്ന് ശ്രീലേഖാ ഐ.പി.എസ് തുറന്നെഴുതിയ, കുഞ്ഞുങ്ങളുടെ വയറിലൂടെ സ്വർണ്ണ – വെള്ളി – ചൂരൽ കുന്തം എന്നിവ കുത്തിയിറക്കുന്ന ആചാരമെന്ന പ്രാകൃത ദുചാരങ്ങളെ തടഞ്ഞു കൊണ്ടു മാത്രമേ കേരളത്തിന് മുന്നോട്ടു പോകാൻ കഴിയൂ.എന്ന് കൂട്ടായ്മയുടെ അഡ്മിന്മാർ പറഞ്ഞു.

കുത്തിയോട്ടം തടയണമെന്ന 2014 ലെ ബാലാവകാശ കമ്മീഷണറെ ഉത്തരവു നടപ്പാനുള്ള ഇച്ഛാശക്തി പോലും ‘നവോത്ഥാന ‘ സർക്കാരുകൾ കാണിക്കുന്നിലെന്ന് കൂട്ടായ്മ ആരോപിക്കുന്നു. .”താങ്കളുടെ ചെറുമകനെ ‘ കുത്തിയോട്ടത്തിന് ‘ നേരാമോ?” എന്ന കേരളത്തിലെ ഒരു പ്രമുഖ എഴുത്തുകാരിയുടെ വെല്ലുവിളി ആറ്റുകാൽ തന്ത്രി ഇതുവരെ ഏറ്റെടുത്തിട്ടില്ല . പണമുള്ള പല വീട്ടുകാരുടേയും നേർച്ച നടപ്പാക്കാൻ പാവപ്പെട്ട തമിഴ് ബാലരെ വാടകക്കെടുക്കാറുണ്ട് എന്ന വാർത്തയും കേരളത്തെ ഞെട്ടിഞെട്ടിക്കുന്നതാണെന്ന് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ വക്താക്കൾ പറഞ്ഞു. 

സുന്നത്തു പോലെ പ്രാകൃതമായ നാളെ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ പുരോഗമന കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഈ പ്രാകൃതാചാരം തടയാൻ സർക്കാരും ജില്ലാ ഭരണകൂടവും മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ട് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റും ‘നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ’ യുടെ പേജിൽ ഇട്ടിട്ടുണ്ട്..

.