‘പുലിമുരുകൻ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നില്‍ സാമ്പത്തിക തിരിമറി: അടൂര്‍ ഗോപാലകൃഷ്ണന്‍

പുലിമുരുകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാവാമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സര്‍ഷിപ്പ് വാണിജ്യ സിനിമകള്‍ക്കുവേണ്ടിയാണെന്ന തന്റെ വാദത്തെ സാധൂകരിക്കാനാണ് മോഹന്‍ലാല്‍ നായകനായെത്തിയ പുലിമുരുകനെ അടൂര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ചങ്ങനാശ്ശേരി കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായം. വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്. സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോല്‍ നടക്കുന്നത്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ ‘പുലിമുരുകന്‍’ എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല. ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാം’ അടൂര്‍ പറഞ്ഞു.

ആയിരം കോടിയുടെ സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും അടൂര്‍ ഉന്നയിച്ചു. സിനിമ എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ചെലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622