ജാതി പ്രശ്നമാകുന്നതും പ്രശ്നമല്ലാതാകുന്നതും ദേ ഇങ്ങനെ!

വിമർശിക്കപ്പെടേണ്ടത് സിനിമാറ്റിക് കഥാപ്രസംഗക്കാരിയോ? അതോ ഈ ഉഡായിപ്പുകളുടെ സൂത്രധാരനോ?

മതേതര അന്ധവിശ്വാസം തിരിച്ചറിഞ്ഞ് ജാതി പ്രശ്നമല്ലാതായ വഴി

‘ഒരു ദൈവ വിശ്വാസി ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതിലും കൂടുതൽ യുക്തിവാദി അവന്റെ ജീവിതത്തി ൽ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട്” (എം.എൻ.വിജയൻ)

ചില യുക്തിവാദികൾ എപ്പോഴും ദൈവത്തെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കും, അതു കൊണ്ടാണ് ഇന്നും ദൈവം മരിക്കാതിരി ക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള കുറ്റങ്ങളും കുറവുകളു മൊന്നും ച൪ച്ചചെയ്യുന്നതൊന്നു നിർത്തി നോക്കു… അപ്പം മരിക്കും ദൈവം.

ചില യുക്തിവാദികൾ ചിലരു മാത്രമാണ് ദൈവത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത്. പിന്നെയെങ്ങനെ മരിക്കും ദൈവം? നിങ്ങൾ ഒന്നുമിണ്ടാതിരുന്നു നോക്കിക്കേ….

നൈഷ്ടികബ്രഹ്മചര്യം 10-50 ഇഷ്ടപ്പെടാത്ത ദൈവം? എന്തോന്ന്? കുറ്റം (ആർത്തവം ) കണ്ടു പിടിക്കാൻ ടെലസ്കോപ്പ്…. അത് മാറ്റി വക്കു… നിങ്ങടെ ചക്കര പഞ്ചാര ദൈവത്തെ എടുത്തു തോട്ടിലിടു… ശ്വാസം മുട്ടി മരിക്കട്ടെ…… എന്നിട്ടു മിണ്ടാതിരി ക്കുക…..

പിന്നെ വടക്കേ ഇൻഡ്യയിൽ ആവണക്ക് ധാരാളമുണ്ട്. പക്ഷെ കേരളത്തിലവിടെയുമിവിടെയുo അങ്ങിങ്ങായി ഉണ്ട്. ഒട്ടുമില്ലയെന്നു പറയുന്നില്ല ….. പക്ഷെഅത്ര ശക്തവുമല്ല….. ആയുർവ്വേദക്കാര് പറിച്ചു പറിച്ച് ….

ഇനി ജാതി, അതിവിടെ ചിലയിടത്തൊക്കെയുണ്ട്… ഇല്ലെന്നു പറയുന്നില്ല … പക്ഷെ പണ്ടത്തേപ്പോലില്ല… ചെലപ്രായമുള്ള തലയും മീശയും നരച്ച കമ്പാർട്ടുമെന്റിലുള്ള ചക്കരയുക്തിവാദികള് എപ്പോഴും ”മുഖ്യ പ്രശ്നം ജാതി തന്നെ ” യെന്നു പറഞ്ഞു കൊണ്ടേയിരിക്കും …..

ശാസ്ത്ര ബോധമില്ലാത്ത ചിലരു മാത്രം…. ഒന്നു നിർത്തി കൂടെ ജാതിപറച്ചിൽ. അപ്പപ്പോം ജാതി. ജാതി മരിക്കും ….

അല്ലെങ്കി പൊട്ടക്കിണറ്റിലിടണം നിങ്ങടെ പഞ്ചാര ജാതി ….

ജാതിയെക്കുറിച്ചു വെളുത്ത മീശയും മുടിയുമുള്ളവർ സംസാരിച്ചു സംസാരിച്ചു മതം വെളുത്തു….

ജാതി മരിക്കണമെങ്കിൽ മതത്തേക്കുറിച്ചു സംസാരിക്കണം….

ജാതിയെ വെറുതെ വിടുക… ജാതിയല്ല പ്രശ്നം…

ഞാൻ കേരളത്തിന്റെ രണ്ടു മാപ്പു കാണിക്കാം …

1) ചുവപ്പു കേരളവും 2) പിങ്കു കേരളവും 1)ജാതി കലുഷിതമായിരുന്ന പഴയ കാലത്ത് ചുവപ്പിച്ചെടുത്ത കേരളം…..

2)ചുവപ്പു കേരളത്തിന്റെ കലുഷിതമായിരുന്ന ജാതിക്കാലം കഴിഞ്ഞപ്പോൾ അത് നിറം മങ്ങി പിങ്ക് നിറമായത് മറ്റൊരു കേരളം.

ഇത് സൂചിപ്പിക്കുന്നത് ജാതി പ്രശ്നങ്ങൾ കലുഷിതമല്ലാത്ത കാലത്ത് ജാതിസംഘടനകൾ ശക്തമാകുന്ന കേരളത്തെ സൂചിപ്പിക്കുന്നു….

ജാതി ചിന്തയുള്ളവർ ടെലസ്കോപ്പുവച്ചു നോക്കിയാൽ മാത്രം പിങ്ക് നിറം ഒരു ജാതി സംഘടനയെ സൂചിപ്പിക്കുന്നു എന്നു തോന്നാം…

എന്തായാലും ചുവപ്പിന്റെ നിറം പോയി എന്നു മാത്രം നിങ്ങൾ കരുതുക…..

അതായത് ജാതി അശക്തമായി…. അപ്രസക്തമായി…. ജാതിയല്ല മുഖ്യപ്രശ്നം…

ശബരിമലയിലും KSRTC യിലും ജാതിയുണ്ടോ? ഞാനിന്നു വന്ന പബ്ലിക് ട്രാൻസ്പോർട്ട് ഓടിച്ചിരുന്നത് ഒരു ചക്കര ബ്രാഹ്മണൻ, കണ്ടക്ടർ സാറുo… യാത്രക്കാരോ…..ഹോ……. വ്യത്യസ്ത ആളുകൾ….

ശബരിമലയിലും…. മതത്തിന്റെ പ്രശ്നമാണ്…. മതത്തിനാണുപ്രശ്നം. എന്നാലും വെറുതെ, ചുമ്മാ പറഞ്ഞു കൊണ്ടിരിക്കും ദലിതൻ തന്ത്രി, അരയൻ തന്ത്രി… ബ്രാഹ്മണനാണ്.

തന്ത്രിയെന്നറിയാമെങ്കിലും ചുമ്മാ പറഞ്ഞു കൊണ്ടിരിക്കും…. ദലിതൻ, മലഅരയൻ.ദലിതനെന്നു പറയാതിരുന്നെ ശബരിമലയിലെ പ്രശ്നം തീരും…….

അവിടെ എല്ലാരും ഐക്യത്തോടെ ആണ്…. നിങ്ങൾ ദലിതൻ, പറയൻ, പുലയൻ, അരയൻ എന്നൊക്കെ ഒന്നു പറയാതിരുന്നെ അഥവാ പറഞ്ഞാലും സംവരണത്തിന്റെ കൂടെയൊ തന്ത്രിയുടെ കൂടെയോ പറയാതിരുന്നേ അപ്പ തീരും ജാതി…..

ശബരിമല വിഷയത്തിൽ NSS, ശൂദ്രര് എന്നൊക്കെ പറയരുതെന്നു പറഞ്ഞാലും പറഞ്ഞു കൊണ്ടേയിരിക്കും….. പറഞ്ഞു പറഞ്ഞു മതവും വെളുത്തു താടിയും…..

ഞാനുറപ്പിച്ചു പറയുന്നു ജാതി ഇല്ല, ജാതി അല്ല മതമാണ്… മതം മാത്രമാണ് പ്രശ്നം. ജാതി പ്രശ്നമുണ്ടെന്നു പറഞ്ഞാൽ തന്ത്രിയാണെ ഞാൻ ശശിയായാലും സമ്മയിച്ചു തരൂല്ല….

തന്ത്രിയായിട്ടു ദലിതനെ ആക്കത്തില്ലെയെന്നു ആരെങ്കിലും ചോദിച്ചാലും ഞാൻ പറയും നമ്മൾ ദലിതനെന്നുചിന്തിക്കരുത് / അത് ഒരു മനോഭാവമാണ്/ തന്ത്രി ബ്രാഹ്മണനാണെന്നാരു പറഞ്ഞു? ടെലസ്കോപ്പും വച്ചു നോക്കിയിരിക്കുകയാ.. അതൊ ആരെങ്കിലും സർട്ടിഫിക്കറ്റുകണ്ടാ….?

യുക്തിവാദി പുള്ളിയെ മനുഷ്യനായി കണ്ടാൽ പോരെ? അല്ലാത്തവരെന്തിനാ ചക്കരേ യുക്തിവാദിയാകുന്നത്? മനുഷ്യനായി കണ്ടാൽ തീരുന്ന പ്രശ്നമല്ലെയുള്ളൂ…

 തന്ത്രിയാകണമെന്നാഗ്രഹിക്കുന്ന ദലിതൻ തലച്ചോറിലെ സെറ്റിംഗ്സ് മാറ്റിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ യഥാർത്ഥത്തിൽ…. അതല്ലെ ശാസ്ത്രീയം?

അങ്ങനെ ജാതി നശിക്കും…. ശാസ്ത്രീയമായി ദലിതൻ തന്ത്രി… ഛെ…. അതിലെന്തു പുരോഗമനം ?

പണ്ട് ദലിതരായിരുന്നു (മല അരയർ) ശബരിമലയിൽ. അവർ അന്നു ചെയ്തി തുന്ന പണി അവർക്ക് ശേഷം ബ്രാഹ്മണർ ചെയ്തു വരുന്നു എന്നേയുള്ളൂ.2019 ൽ വീണ്ടും മലഅരയരോ / ദലിത നോ തന്ത്രിയാകണമെന്നു വന്നാൽ റിവേഴ്സ് ഗിയർ വേണമെന്നർത്ഥം.

നവോത്ഥാനത്തിന് “റിവേഴ്സ് ഗിയറില്ല ”ഞാൻ സമ്മയിച്ചു തരൂല ചക്കരേ….

ദലിതനെ യെടുത്തു വല്ല പൊട്ടക്കിണറ്റിലോ ഇട്.. അങ്ങനെയേ ജാതി മരിക്കു…. മതം വെളുക്കു…… പണ്ട് ദലിതനെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെയുള്ള ചരിത്രം പഠിക്കാതിരിക്കുക…. തള്ളിക്കളയുക… പുതിയ കമ്പാർട്ടുമെന്റിൽ നിന്നും “ഗുരുജി “

ജാതി പ്രശ്നമായ വഴി ചുവടെ,

തല നരച്ചവരുടെ പാരമ്പര്യ യുക്തിവാദം തലമുറതലമുറ കൈമാറി നിലനിൽക്കുന്നതെങ്ങനെയെന്നും പുത്രവാത്സല്യം നിമിത്തം യുക്തിവാദവും തലമുറയായി കൈമാറപ്പെടുന്നതും പിന്നീട് വാത്സല്യം നിമിത്തം ധൃതരാഷ്ട്രർ പോലും സ്വസന്താനത്തിന് വേണ്ടി ഉഡായിപ്പുകൾക്ക് കൂട്ടുനിൽക്കുന്നതിന്റെയും ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകളും പ്രിന്റഡ് തെളിവുകളുമായി മനം മടുത്ത നാലു യുക്തിവാദികൾ പ്രതികരിക്കുന്നു.. .

സംസ്ഥാന സെക്രട്ടറികൂടിയായ മുതിർന്ന നേതാവ് പാരമ്പര്യയുക്തിവാദിയെ തല്ലിപ്പഴുപ്പിച്ച്‌ ചുട്ടെടുത്തതിൻറെ സാധാരണമായ ഫലമാണ് ജാതി പ്രശ്നമല്ലാതായിത്തീർന്നതെന്നും വ്യക്തമായ തെളിവുകൾ ചെന്നായ യുക്തിവാദികളായ തലനരച്ച നാല് മുൻ സംസ്ഥാന കമ്മറ്റിയംഗങ്ങൾ തുറന്നെഴുതുന്ന ലേഖന പരമ്പര …. 

(പുത്രിക്ക് മൈലേജ് കൂട്ടാൻ ജാതി പ്രശ്നമല്ലാതായി തീർന്ന ശേഷമുള്ള പിതാവിന്റെ രണ്ടാഴ്ചക്കാലത്തെ ഉഡായിപ്പുകളും സഹിതം )

ന്യൂസ്ഗിലിൽ നാളെമുതൽ പ്രസിദ്ധീകരിക്കുന്നു.

“വിമർശിക്കപ്പെടേണ്ടത് ഡിജിറ്റൽ സിനിമാറ്റിക് കഥാപ്രസംഗക്കാരിയോ? അതോ ഈ ഉഡായിപ്പുകളുടെ സൂത്രധാരനോ?”

മകളുടെ സിനിമാറ്റിക്ക് കഥാപ്രാസംഗം റിലീസായ ശേഷം ഒരു ജില്ലാകമ്മറ്റിയുടെ അടുത്ത് തന്നെ നടക്കാൻ പോകുന്ന പരിപാടിയിൽ സണ്ണി.എം കപിക്കാടിനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതും പരിപാടിയിൽനിന്നും സംസ്ഥാനസെക്രട്ടറി ഇടപെട്ട് അദ്ദേഹത്തെ ഒഴിവാക്കിയതിന്റെയും. യുക്തിവാദിസംഘത്തിൻറെ പരിപാടികൾക്ക് വിരുദ്ധമായി സംഘടനയുടെ സ്ഥാപക നേതാവായ പവനൻറെ വിധവയെ വരെ അവഹേളിച്ച സ്ത്രീവിരുദ്ധനായ നാസ്തികമോർച്ച നേതാവിന് സിനിമാറ്റിക്ക് കഥാപ്രസംഗം നടത്തുന്ന മകളെ വനിതാ സമ്മേളനത്തിൽ മുഖ്യപ്രഭാഷകയാക്കാനും ശ്രമിച്ചതിൻറെയും ഫോൺ കാൾ അടക്കമുള്ള തെളിവുകൾ സഹിതം ചോദിക്കുന്നു ‘ആരാണ് യഥാർത്ഥ കുലംകുത്തി?’

‘ഇതൊക്കെയാണല്ലേ ഈ പാരമ്പര്യ യുക്തിവാദം എന്നൊക്കെ പറയുന്നത് ?’

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622