തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസ്; യുവതിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു

തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 36 കാരിയായ യുവതിയാണ് കുട്ടിയെ പീഡിപ്പിച്ചത്.ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പൊലീസിന് കൈമാറുകയും ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നത്. ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.