കൊലസ്ത്രീ മോർച്ചികൾക്കും രക്ഷയില്ല: മോഡി പങ്കെടുത്ത വേദിയിലും ദുശ്ശാസനൻമാർ വനിതാ മന്ത്രിയെ കയറിപിടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങിനിടെ ത്രിപുരയിലെ കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ് സഹപ്രവർത്തകയായ വനിതാ മന്ത്രിയെ കയറിപിടിച്ചു. ത്രിപുരയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് വനിത മന്ത്രിക്ക്‌ ദുരനുഭവം നേരിടേണ്ടിവന്നത്‌. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും വേദിയിൽ നിൽക്കിമ്പോളാണ്‌ മന്ത്രി മനോജ് കാന്തി ദേബിന്റെ വിവാദ പെരുമാറ്റം. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയില്‍ സ്‌പര്‍ശിക്കുകയായിരുന്നു. വനിതാമന്ത്രിയുടെ പിന്നില്‍നിന്ന് അവരുടെ ശരീരത്തില്‍ കയറിപിടിച്ച മനോജ് കാന്തി ദേബിനെതിരെ വനിതാമന്ത്രി ചെറുത്തുനില്‍പ്പ് നടത്തുന്നതും അസ്വസ്‌തത പ്രകടിപ്പിക്കിന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്‍ തിക്കോ തിരക്കോ ഇല്ലാതിരുന്നിട്ടും മന്ത്രി ബോധപൂര്‍വം വനിതാമന്ത്രിയെ കയറിപിടിക്കാന്‍ ശ്രമിക്കുന്നതാണെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന്‌ ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിെരെ അതിക്രമങ്ങള്‍ വര്‍ധിച്ചെന്നും ഒരു മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.