ഇന്നലെ അര്‍ധരാത്രി മുതല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി

സമൂഹമാധ്യമ രംഗത്തെ വമ്പന്‍മാരായ ഫേസ്‌ബുക്കും ഇന്‍സ്റ്റഗ്രാമും ലോകവ്യാപകമായി തടസപ്പെട്ടു. ബുധനാഴ്ച രാത്രി നേരിട്ട തടസം രാവിലെയായിട്ടും പരിഹരിക്കാനായില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഫേസ്‌ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തടസമുണ്ടായിരിക്കുന്ന വാര്‍ത്ത എല്ലാവരുമറിഞ്ഞത്.

തകരാര്‍ ശ്രദ്ധയില്‍പെട്ടെന്നും പരിഹരിക്കാന്‍ ശ്രമം തുടരുന്നതായും ഫെയ്‌സ്‌ബുക്, ഇന്‍സ്റ്റഗ്രം അധികൃതര്‍ അറിയിച്ചു.ട്വിറ്ററില്‍ #FacebookDown #InstagramDown എന്നീ ടാഗുകളില്‍ ട്വീറ്റുകള്‍ പ്രവഹിക്കുകയാണ്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടുത്തുന്ന ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക് അല്ലെന്നും ഫെയ്‌സ്‌ബുക് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പലരും തടസ വിവരം പങ്കുവെച്ചത്.