പ്രമുഖ യുക്തിവാദി കാനം കുഞ്ഞിരാമൻ അന്തരിച്ചു

യുക്തിവാദിയും പരിസ്ഥിതി പ്രവർത്തകനുമായ കാനം കുഞ്ഞിരാമൻ അന്തരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 3 മണിയോടെയായിരുന്നു അന്ത്യം. കേരള യുക്തിവാദി സംഘത്തിന്റെ പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം തളിപറമ്പിനടുത്ത് വെച്ച് വാഹന അപകടത്തിൽപ്പെട്ട അദ്ദേഹം മൂന്ന് ദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽ ആയിരുന്നു. വെൻറിലേറ്ററിൻറെ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കീഴാറ്റൂർ സമര ഐക്യദാർഡ്യ സമിതി സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം നാളെ.

തലക്കേറ്റ ഗുരുതര പരിക്കു കാരണം ശരീര-അവയവ ദാനം നൽകാൻ കഴിയില്ല. വെള്ളി രാവിലെ 9 മണിക്ക് പരിയാരത്ത് പോസ്റ്റുമോട്ടം നടത്തിയ ശേഷം തിമിരിയിലെ വീട്ടിൽ ശരീരം അടക്കം ചെയ്യും.

ജാതി,മത,ദൈവഅന്ധവിശ്വാസങ്ങൾക്കെതിരെ ആജന്മ കാലം പോരാടിയ ആ ധീര പോരാളി ആയിരുന്നു കാനം കുഞ്ഞിരാമൻ. അരയ്ക്കു താഴെ ആകമാനം തളർന്ന, തലച്ചോറു തളരാത്ത അദ്ദേഹം തൻറെ എല്ലാ ശാരീരിക വൈകല്ല്യങ്ങളും മറന്ന് കണ്ണൂരില്‍ നിന്ന് കേരളത്തിലെവിടെയും കേരളത്തിന് വെളിയിലും യുക്തിവാദ പരിപാടികളിൽ എത്തുമായിരുന്നു. 

അദ്ദേഹത്തിൻറെ വീട്ടിലേക്കുള്ള വഴി – തളിപ്പറമ്പ്- ചപ്പാരപ്പടവ് – തേർത്തല്ലി റൂട്ടിൽ തിമിരി ഇറങ്ങുക !