തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്റേയും എ കെ ജി സെന്ററിന്റെയും ജോലിയാണ് എടുക്കുന്നതെന്ന് ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയും ബി ജെ പി നേതാവുമായ ശോഭാ സുരേന്ദ്രന്‍.’എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും ഞാൻ അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി എടുക്കുമെങ്കില്‍, തനിക്കെതിരെ നടപടി എടുക്കണമെന്നും ശോഭ വെല്ലുവിളിച്ചു.

എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കുന്നില്ലെന്നും ശോഭ പറഞ്ഞു.
ശബരിമല തി രഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇത് അവഗണിച്ച് ബി ജെ പി നേതാക്കള്‍ നിരന്തരം രംഗത്തുവരുന്നത്.