അനിൽ അംബാനിക്ക് നികുതി ഇളവ്: റഫാൽ ഇടപാടുമായി ബന്ധമില്ലെന്ന് കേന്ദ്രം

അനില്‍ അംബാനിക്ക് ഫ്രാന്‍സ് 143 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതിന് റഫാൽ ഇടപാടുമായി ബന്ധമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. റഫാല്‍ കരാറിന്റെയും നികുതി ഇളവ് നല്‍കിയതിന്റെയും കാലഘട്ടം പരിശോധിച്ചാല്‍ ഇതു വ്യക്തമാകുമെന്നു‌ മന്ത്രാലയ‌ വ്യക്തമാക്കി.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് അറ്റ്ലാന്‍ഡിക് ഫ്ളാഗ് ഫ്രാന്‍സ് എന്ന കമ്പനിക്ക് ഫ്രാന്‍സ് വന്‍നികുതി ഇളവു നൽകിയതായി ഫ്രഞ്ച് ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്. അംബാനിയുടെ ടെലികോം കമ്പനിക്ക് 143.7 ദശലക്ഷം യൂറോ ഇളവ് നല്‍കിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഫ്രഞ്ച് കമ്പനിയില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് നടപടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

റഫാല്‍ നിര്‍മാതാക്കളായ ഡസോ ഏവിയേഷനുമായി അനുബന്ധ കരാരില്‍ റിലയന്‍സ് ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നികുതി ഇളവ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.