കനയ്യയുടെ വിജയത്തിനായി മഹാസഖ്യം സഹായിക്കണം: സുധാകര്‍ റെഢി

READ IN ENGLISH: Help Kanhaiya win from Begusarai, retire RJD candidate: CPI

രാജ്യം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കനയ്യ കുമാറിന്റെ വിജയത്തിനായി ആര്‍ ജെ ഡിയുടെയും കോണ്‍ഗ്രസിന്റെയും സഹായം തേടി സി പി ഐ. ബിഹാറിലെ ബെഗുസരായിലെ പാര്‍ട്ടി സ്ഥാനാര്‍ഥി കനയ്യകുമാറിന് മണ്ഡലത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ബി ജെ പിയുമായി പോരാട്ടം ഒരുമിച്ച് നടത്തുന്നതിനയി മഹാസഖ്യം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നും സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഢി ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ ആര്‍ ജെ ഡി നേതാവ് തന്‍വീര്‍ ഹസന്റെ നാമനിര്‍ദേശ പട്ടിക പിന്‍വലിക്കാന്‍ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് തയ്യാറാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടമായ ഏപ്രില്‍ 29 നാണ് ബെഗുസരായിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകന്‍ പാടില്ല. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ഘട്ടത്തിലെങ്കിലും കനയ്യക്കായി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തേജസ്വി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനയ്യക്കായി പ്രചാരണത്തിനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.