വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് മലയാളി മരിച്ചു

READ IN ENGLISH: Keralite dies in freak accident in Kuwait

കുവൈറ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സ്വദേശിയായ ആനന്ദ് രാമചന്ദ്രൻ (34) മരണപ്പെട്ടു. കുവൈറ്റ് എയർവേസിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ബോയിങ്ങ് 777-300 വിമാനം പാർക്കിങ്ങ് ബേയിലേക്ക് മാറ്റുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നതെന്നാണ് അറിയാൻ കഴിയുന്ന വിവരം. ജീവനക്കാരോ യാത്രക്കാരോ അപകടം നടക്കുന്ന സമയത്ത് വിമാനത്തിനകത്തുണ്ടായിരുന്നില്ലെന്നും, സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈറ്റ് എയർവേസ് അധികൃതർ അറിയിച്ചു.

സദാനന്ദ വിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടേയും മകനാണ് മരണപ്പെട്ട ആനന്ദ്. ഭാര്യ: സോഫിന, മകൾ: നൈനിക ആനന്ദ്. ഇവർ കുവൈറ്റിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നത്തെ കുവൈറ്റ് എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Keralite dies in freak accident in Kuwait