കമല്‍ഹാസനും കിട്ടി വൃണക്കേസ്

ഗോഡ്‌സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെതിരെ മത നിന്ദാകേസ്. . അരുവാക്കുറിച്ചി പോലീസാണ് കമല്‍ഹാസനെതിരെ കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നി കുറ്റങ്ങളാണ് നടന് മേല്‍ ചുമത്തിയിരിക്കുന്നത്.ഐപിസി 295 A 153 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണ്’ എന്നാണെന്ന് കമൽഹാസൻ പറഞ്ഞത്.