കേരള പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു: ബിന്ദു അമ്മിണി

കേരളാ പോലീസിലെ സ്‌പെഷ്യൽ ബ്രാഞ്ച് സുവർണ്ണാവസരം കമ്പനിക്കാരുടെ സന്ദേശവാഹകരും കലാപത്തിന് കോപ്പുകൂട്ടുന്നവരുമായി മാറിയിരിക്കുകയാണെന്ന് ബിന്ദു അമ്മിണി. ന്യൂസ് ഗിൽ ചീഫ് എഡിറ്റർ ആയ ബിന്ദു അമ്മിണി രണ്ടുദിവസമായി ഓഫീഷ്യലായ ചില കാര്യങ്ങൾക്കായി ആലപ്പുഴയിൽ ഉണ്ടായിരുന്നു. ബിന്ദുവും ലിബിയും ഇന്നലെ ശാന്തിവനം സംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി പോകാനിരുന്നതാണ് അതനുസരിച്ച് അവിടേക്ക് പോകാൻ പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു.പോലീസ് അത് ഒരുക്കുകയും ചെയ്തിരുന്നു.

എന്നാൽ മറ്റുചില പരിപാടികളിൽ പങ്കെടുക്കേണ്ടിവന്നതിനാൽ സമയം അതിക്രമിച്ചതിനാൽ അത് മാറ്റി വച്ച് പത്തനംതിട്ടയിൽ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ പോലീസ് സേനയിലെ സംഘിവിഭാഗം ഈ വിവരം ചോർത്തി ശൂദ്രകലാപകാരികൾക്കും ജനം ടിവിക്കും എത്തിക്കുകയായിരുന്നു. ബിന്ദുഅമ്മിണി ആചാരലംഘനത്തിനെത്തുന്നു എന്ന് പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ ചൂദ്രതീവ്രവാദികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഉണർന്നു പ്രവർത്തിക്കുകയും ബിന്ദു അമ്മിണിയേയും എസ്കോർട്ടുണ്ടായിരുന്ന രണ്ട് വനിതാ പോലീസുകാരികളെയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയുമുണ്ടായി.

എന്റെ കൂടെ ‘പോലീസ് ഉണ്ടെന്നിരിക്കെ എനിക്ക് അവരറിയാതെ എങ്ങനെ സന്നിധാനത്ത് എത്താൻ സാധിക്കും. ചുരുങ്ങിയത് എന്റെ കൂടെ ഉള്ളവരോട് എങ്കിലും ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പറയേണ്ടി വരില്ലേ എന്ന് ബിന്ദു അമ്മിണി ചോദിക്കുന്നു. ആലപ്പുഴയിൽനിന്നും റാന്നിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാൻ അവിടെ നിന്ന് പത്തനംതിട്ടയിൽ അമ്മയെ കാണാൻ പോകാനും ആയിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രകാരം കൂടെ വന്ന വനിതാ പോലീസിന് അവിടെ നിന്ന് change കൊടുക്കാം എന്ന് പോലീസിൽ തീരുമാനം ആവുകയും ചെയ്തു.

എന്നാൽ ഉടൻ തന്നെ ജനം TV യുവതി ശബരിമലയിലേക്ക് പോകാൻ റാന്നി പോലീസിന്റെ സഹായം തേടി എന്ന് എഴുതി കാണിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും റാന്നി പോലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചത് എന്ന് വ്യക്തമാണെന്ന് ബിന്ദു അമ്മിണി പറയുന്നു, പിന്നീട് ജനനം ടിവിയുടെ വെബ്സൈറ്റിലും ചില സംഘിഅനുകൂല സൈറ്റുകളിലും ജനം ടിവി വാർത്തയുടെ കട്ട് & പേസ്റ്റ് വാർത്തകളും പ്രത്യക്ഷപ്പെടുകയുണ്ടായി.

ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിയ്ക്കുന്നത്.

ഇന്ന് പമ്പയിൽ നിന്ന് എന്റെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചിട്ട് പമ്പയിലേക്ക് ഞാൻ വരുന്നതായി സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായ് പറഞ്ഞു. ഇവർ ആരോടാണ് ശമ്പളം വാങ്ങുന്നത്.ആർക്കു വേണ്ടിയാണ് പ്രവർത്തിയ്ക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ മല്ലപ്പള്ളിയ്ക്കടുത്തുള്ള പെരുമ്പട്ടി സ്റ്റേഷനിൽ ഞാൻ ഉണ്ടെന്ന് കരുതി നൂറിൽ പുറത്ത് സംഘ പരിവാർ കാർ സംഘടിച്ചിരുന്നു. ഇത്തരത്തിൽ കലാപത്തിന് നീക്കം നടക്കുന്നതിന്റെ ഉത്തരവാദിത്വം പോലീസിലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കണം. എന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു അമ്മിണിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം:

കേരളത്തിലെ സ്പെഷ്യൽ ബ്രാഞ്ച് കാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

എന്റെ അമ്മ പത്തനംതിട്ടയിലാണ് താമസം. എനിക്ക് മെയ് മാസം കോളേജിൽ അവധി ആണ്. ഒരു പാട് കാലമായ് ഒരു യാത്ര ആഗ്രഹിക്കുന്നു. അതിനാൽ എന്റെ സുഹൃത്തുക്കളെ കാണാനായ് ഞാൻ ഒരു യാത്രയിലാണ്. തിരുവനന്തപുരം – പത്തനംതിട്ട – കോട്ടയം – ആലപ്പുഴ- തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിയ്ക്കുകയാണ് – ഇനിയും ചിലരെ കാണാനുണ്ട് – മറ്റ് പല ജില്ല കളിലൂടെ കടന്നു പോകാനുണ്ട്. 24 മണിക്കൂർ പോലീസ് സംരക്ഷണം ഉള്ള എനിക്ക് പോലീസ് അറിയാതെ ഒരിടത്തും പോകാനാവില്ല. ഒരു സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റൊരു സ്‌റ്റേഷൻ പരിധിയിലെത്തുന്നതിന് മുൻപ് സ്പെഷ്യൽ ബ്രാഞ്ച് നോട് റിപ്പോർട്ട് ചെയ്യാറുണ്ട്.
ഇന്നലെ ശാന്തി വനം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റി വച്ച് പത്തനംതിട്ടയിലേക്ക് വരാൻ തീരുമാനിച്ചു. എന്റെ കൂടെ ‘പോലീസ് ഉണ്ടെന്നിരിക്കെ എനിക്ക് അവരറിയാതെ എങ്ങനെ സന്നിധാനത്ത് എത്താൻ സാധിക്കും. ചുരുങ്ങിയത് എന്റെ കൂടെ ഉള്ളവരോട് എങ്കിലും ഞാൻ പോകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ പറയേണ്ടി വരില്ലേ

റാന്നിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങാൻ അവിടെ നിന്ന് പത്തനംതിട്ടയിൽ അമ്മയെ കാണാൻ പോകാനും ആയിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രകാരം കൂടെ വന്ന വനിതാ പോലീസിന് അവിടെ നിന്ന് change കൊടുക്കാം എന്ന് പോലീസിൽ തീരുമാനം ആവുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ ജനം TV യുവതി ശബരിമലയിലേക്ക് പോകാൻ റാന്നി പോലീസിന്റെ സഹായം തേടി എന്ന് എഴുതി കാണിച്ചു കൊണ്ടിരുന്നു. സ്വാഭാവികമായും റാന്നി പോലീസുമായ് ബന്ധപ്പെട്ടാണ് ഇത്തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു.

ശബരിമല വിഷയം ആറിത്തണുത്ത് ഒരു സീറ്റു പോലും ലഭിക്കാത്ത നാണക്കേട് നേരിടാൻ തയ്യാറെടുക്കുന്ന സംഘ പരിവാറിന് ഊർജ്ജം കൊടുക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സഹായ- സഹകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിയ്ക്കുന്നത്.

ഇന്ന് പമ്പയിൽ നിന്ന് എന്റെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചിട്ട് പമ്പയിലേക്ക് ഞാൻ വരുന്നതായി സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായ് പറഞ്ഞു. ഇവർ ആരോടാണ് ശമ്പളം വാങ്ങുന്നത്. ആർക്കു വേണ്ടിയാണ് പ്രവർത്തിയ്ക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ മല്ലപ്പള്ളിയ്ക്കടുത്തുള്ള പെരുമ്പട്ടി സ്റ്റേഷനിൽ ഞാൻ ഉണ്ടെന്ന് കരുതി നൂറിൽ പുറത്ത് സംഘ പരിവാർ കാർ സംഘടിച്ചിരുന്നു.

ഇത്തരത്തിൽ കലാപത്തിന് നീക്കം നടക്കുന്ന തിന്റെ ഉത്തരവാദിത്വം പോലീസിലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി എടുക്കണം.
അവരെ അവരുടെ ഉത്തരവാദിത്വം ആരോടാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.