ശാന്തിവനം വിവാദം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ.എസ്.ഇ.ബിക്കും ഹൈക്കോടതിയുടെ നോട്ടീസ്

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ചോദിച്ചു കൊണ്ട് ഹൈക്കോടതി കേന്ദ്ര-സംസഥാന സര്‍ക്കാരുകള്‍ക്കും കെ.എസ്.ഇ.ബിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

നിലവില്‍ ശാന്തിവനത്തിലൂടെ കെ.എസ്.ഇ.ബി വലിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന 110 കെ വി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥന സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും വിശദീകരണം ചോദിച്ചുകൊണ്ടുള്ള നോട്ടീസ് ഹൈക്കോടതി അയച്ചത്. എറണാകുളം റൂറല്‍ മേധാവിയോടും വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി നേരത്തെ ഈ വിഷയത്തില്‍ എടുത്ത നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കെ.എസ്.ഇ.ബി ലൈന്‍ വലിക്കുന്നതിനുള്ള നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ തുടര്‍ന്ന് പ്രധിഷേധം ഉയരുകയും ചെയ്തു.

വിഷയത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതിയിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്.