നാദാപുരത്ത് ആര്‍ എസ് എസ് അക്രമം; ഡി വൈ എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റു

നാദാപുരത്ത് ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റിന് കുത്തേറ്റു. വളയം മേഖലാ പ്രസിഡന്റ് രാഹുല്‍ കുമാറിനാണ് കുത്തേറ്റത്. ചെക്കോറ്റ അമ്പലത്തിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന ആര്‍ എസ് എസ് സംഘമാണ് ആക്രമിച്ചത്. മദ്യപാനം ചോദ്യം ചെയ്ത രാഹുലിനെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഷമില്‍, യദു എന്നീ ആര്‍ എസ് എസുകരാണ് ആക്രമണത്തിന് പിന്നില്‍. യദുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഷമില്‍ ഒളിവിലാണ്.

അമ്പല പരിസരത്ത് ആര്‍ എസ് എസ്‌ മദ്യപസംഘങ്ങള്‍ തമ്പടിക്കുന്നതായി സംശയമുള്ളതിനാല്‍ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാഹുലിനെ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.