ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത രണ്ടു വനിതാപൊലീസുകാരെ തടഞ്ഞുവെച്ച് ആചാരസംരക്ഷണം

സുവർണ്ണാവസരം പദ്ധതിയുടെയും ഭാഗമായി ശബരിമലയുടെയും നൈഷ്‌ടീകത്തിന്റെയും പേരിൽ വനിതാപൊലീസുകാരെ തടഞ്ഞുവെച്ചും വ്യാജവാർത്ത പരത്തിയും ആചാരസംരക്ഷണവും വർഗ്ഗീയധ്രുവീകരണവും തുടരുന്നു. ഇന്നലെ ശബരിമല നടതുറന്ന പിന്നാലെ വ്യാജ വാർത്താപ്രചാരണവുമായി വിസർജ്ജനവും രംഗത്തുണ്ട്.”ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിന് ശ്രമം; റാന്നി സ്വദേശിയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു” എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്തയുടെ നിജസ്ഥിതി എന്തെന്ന് അന്വേഷിച്ച മറ്റു മാധ്യമപ്രവർത്തകർക്ക് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഡ്യൂട്ടിക്ക് വന്ന ഒരുവനിതാപൊലീസുകാരിയുടെ പിന്നാലെയാണ് ശൂദ്രതീവ്രവാദികൾ ബസ്റ്റാൻഡ് മുതൽ സ്റ്റേഷൻവരെ പിന്തുടർന്നത് എന്ന സത്യാവസ്ഥ ബോധ്യപ്പെടുകയും ആചാരലംഘനത്തിന് ശ്രമിച്ച വനിതാപൊലീസുകാരിയെ നേരിട്ടുകാണാനും കഴിഞ്ഞു.

വനിതാപൊലീസുകാർ ആചാരസംരക്ഷണത്തിനെത്തിയ യുവതികളാണെന്ന് ശബരിമല നടതുറക്കുന്നതിന്റെ ഭാഗമായി ബസ്റ്റാന്റുകളിലും റയിൽവേ സ്റ്റേഷനുകളിലും ഡ്യൂട്ടിയിലുള്ള സുവർണ്ണാവസരം കമ്പനിവക ശൂദ്രലഹള വാളന്റിയർമാർ നൽികിയ തെറ്റായ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷയിൽ യാത്രചെയ്ത കൊല്ലം, ആലപ്പുഴ സ്വദേശിനികളായ രണ്ടു വനിതാപൊലീസുകാരെയും ശൂദ്രതീവ്രവാദികൾ തിരുവല്ലയ്ക്ക് സമീപം തടഞ്ഞുവെച്ചിരുന്നു. അവർ സഞ്ചരിച്ച ഓട്ടോറിക്ഷക്കാരൻ തന്നെ ഒരു ശൂദ്രലഹളക്കാരുടെ ഇൻഫോർമർ ആയിരുന്നത്രേ. അവർ അടുത്ത സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പോലീസ് എത്തിയപ്പോൾ പോലീസ് ജീപ്പിനുപിന്നാലെ കൂടിയ ഇരുനൂറോളം ശൂദ്രതീവ്രവാദികൾ പോലീസ് സ്റ്റേഷൻ വളയുകയും ചെയ്തു.

ഇത്രയൊക്കെ കോപ്രായങ്ങൾ അരങ്ങേറിയിട്ടും എവിടെയോ ഒരുക്ഷേത്രം തുറന്നിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് ഒരുജില്ലയിലാകമാനം മനുഷ്യൻറെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശങ്ങളിൽ ഒന്നായ സഞ്ചാരസ്വാതന്ത്ര്യം സ്ത്രീകൾക്ക് തടയപ്പെട്ടിട്ടും പോലീസും സർക്കാരും കാഴ്ച്ചക്കാരായി നോക്കിനിൽക്കുന്നത് ശബരിമലയിൽ ബലപ്രയോഗം നടത്തിയാൽ ആചാരലംഘനം ഉണ്ടാകുമെന്നുപറയുന്ന പോലീസ് കേരളത്തിലെവിടെയും ഇത് ദൈവത്തിൻറെ സ്വന്തം നാടായതിനാൽ ബലപ്രയോഗം പാടില്ലെന്നും ആചാരം ലംഘിക്കപ്പെടുമെന്നുമുള്ള നിലപാടിലായതുകൊണ്ടാണോ ണോ എന്നറിയില്ല.

സുപ്രീംകോടതി വിധിനടപ്പിലാക്കാൻ ഭരണഘടനാപരമായ ബാധ്യതയുള്ള സർക്കാരും പോലീസുമാണ്  നിയമലംഘകർക്ക്മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നത് എന്നത് ലജ്ജാകരമാണ്. പെറ്റിക്കേസിന്റെപേരിൽ കൊല്ലത്തെ ദളിത് യുവാവിനെ പാതിരാത്രി പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന പൊലീസാണ് കേരളമാകമാനം ചൂദ്രതീവ്രവാദികൾ ഇത്തരത്തിൽ അഴിഞ്ഞാടുമ്പോൾ വായിൽനോക്കികളായി നിൽക്കുന്നത്.