ആമസോണിനെതിരെയും വൃണിതർ: തൂണിലും തുരുമ്പിലും ഉണ്ടെന്നുപറയുന്ന ദൈവം ഷൂവിലും ടോയ്‌ലെറ്റ് സീറ്റിലും ഇല്ലെന്ന്

ആമസോണിൽനിന്ന് ദൈവത്തെ രക്ഷിക്കാൻ സോഷ്യൽമീഡിയയിൽ മുറവിളി. തൂണിലും തുരുമ്പിലും ഉണ്ടെന്ന് അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെതെന്ന് അവകാശപ്പെടുന്ന ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്‌ലെറ്റ് സീറ്റുകളും സൈറ്റില്‍ വില്‍പ്പനയ്ക്കായി പ്രത്യക്ഷപ്പെട്ടതോടെ ദൈവ സംരക്ഷകരുടെ വൃണം പൊട്ടി.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൃണിതരിൽ നിന്ന് വൃണം വ്യാപിക്കുകയും ആമസോണിനെതിരെ വന്‍ പ്രതിഷേധംകുരുവായി പൊട്ടിക്കൊണ്ടിരിക്കുകയുമാണ്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും വൃണിതർ ശ്രമം നടത്തിനോക്കി . ആമസോണ്‍ ബഹിഷ്‌കരണ കാമ്പയിന്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ട്വിറ്റര്‍ ഉപയോക്താക്കളാണ് മുന്നില്‍. എന്നാല്‍ ആമസോണ്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

പ്രതിഷേധം ഉയര്‍ന്നതോടെ ഇത്തരത്തിലുള്ള ചില ഉത്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. പല ഉത്പന്നങ്ങളും വാങ്ങാന്‍ നിലവില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആമസോണിന്റെ യുഎസ് വെബ്‌സൈറ്റില്‍ ഹിന്ദു ദൈവങ്ങളും ഹിന്ദു പ്രതികങ്ങളുടെയും ചിത്രം പതിപ്പിച്ച നിരവധി ഉത്പന്നങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.