സുപ്രീംകോടതി 24/ 7 സുരക്ഷ നൽകാൻ ഉത്തരവിരിട്ടും ബിന്ദു അമ്മിണിക്ക് സുരക്ഷ ഒരുക്കാതെ പോലീസ്

ശൂദ്രതീവ്രാവാദികളുടെ വധഭീഷണിയുള്ള ബിന്ദു അമ്മിണിക്ക് 24/ 7 സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ സുരക്ഷ ഒരുക്കാൻ തയ്യാറാകാതെ പോലീസ്. ഇന്ന് രാവിലെ പത്തനംതിട്ടയിൽ പോകാൻ മണർകാട് പോലീസിനോട് സുരക്ഷനൽകാൻ ആവശ്യപ്പെട്ടിട്ടും പോലീസ് സുരക്ഷനൽകാൻ സന്നദ്ധരാവാതെ “ഇവിടെ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒറ്റയ്ക്ക് പൊയ്ക്കൊള്ളാനുമാണ് സിഐ നിർദ്ദേശിച്ചത്.തുടർന്ന് ബിന്ദു അമ്മിണി കോട്ടയത്തുനിന്നും പത്തനതിട്ടയിലേക്ക് തിരിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവ് നിലനിന്നിട്ടുകൂടി സ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിട്ടുള്ള ഒരു ജില്ലയിലേക്ക് വധഭീഷണി നിലനിൽക്കുന്ന ബിന്ദു അമ്മിണിയെ പോലീസ് സുരക്ഷ ഒരുക്കാതെ അയച്ചിരിക്കുന്നത് അതീവഗുരുതരമായ കുറ്റമാണ്.

താൻ എന്തായാലും വീട്ടിലേക്ക് പോകുകയാണെന്നും എവിടെയോ ഒരുക്ഷേത്രം തുറന്നിട്ടുണ്ടെന്നുകരുതി പത്തനംതിട്ടയിൽ ജനിച്ചുവളർന്ന തനിക്ക് തൻറെ വീട്ടിൽപോകാൻ പാടില്ലെന്നത് എവിടുത്തെ നിയമമാണെന്നും താൻ ഒരുകേസിലെയും പ്രതിയല്ലെന്നും തനിക്ക് പോലീസ് സുരക്ഷഅനുവദിച്ചത് കേരള സർക്കാരല്ല സുപ്രീംകോടതിയുടെ ഉത്തരവാണെന്നും പൊലീസിൻറെ കൃത്യവിലോപത്തിനെതിരെ താൻ കോടതിയെ സമീപിക്കുമെന്നും ബിന്ദുഅമ്മിണി പറഞ്ഞു.

സുപ്രീംകോടതി വിധിവന്ന് 8 മാസമാകുമ്പോഴും ക്രിമിനലുകളെ നിലക്ക് നിർത്തുകയോ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയോ ചെയ്യാതെ തങ്ങൾ സുപ്രീംകോടതി വിധിക്കൊപ്പമാണ് വിധിനടപ്പിലാക്കും പക്ഷേ ആകാശത്തിലൂടെ പറന്ന് ശബരിമല സന്നിധാനത്ത് എത്തി മടങ്ങണമെന്ന സർക്കാർ നിലപാട് ഇപ്പോൾ പത്തനംതിട്ട ജില്ലയിലാകമാനം വ്യാപിപ്പിക്കുകയാണോ എന്നവർ ചോദിച്ചു. സ്ത്രീകളുടെ ആത്മാഭിമാനമുയർത്താനുണ്ടായ ഒരു വിധി ഇത്തരത്തിൽ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും വിലക്കുന്ന തരത്തിലേക്ക് ക്രിമിനലുകൾ അഴിഞ്ഞാടിയിട്ടും അവർക്ക് ഒത്താശചെയ്യുന്ന നിലപാടാണ് നവോത്ഥാന സർക്കാരിന്റെ പോലീസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ബിന്ദു അമ്മിണി പോലീസ് സുരക്ഷ നൽകാൻ തയ്യാറാകാതിരുന്നതിനാൽ ഒറ്റയ്ക്ക് കോട്ടയത്തുനിന്നും കെഎസ്ആർടിസി ബസിൽ പത്തനംതിട്ടയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.കൊലവിളിയുമായി നിൽക്കുന്ന ക്രിമിനലുകളുടെ മുന്നിലേക്ക് സുരക്ഷനൽകണമെന്ന് സുപ്രീംകോടതി ഉത്തരവുള്ള ഒരുസ്ത്രീയെ ഇവിടെ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് ഒറ്റയ്ക്കയച്ചിരിക്കുകയാണ് പോലീസ്. ഞാൻ ജനിച്ചുവളർന്ന എന്റെവീട്ടിലേക്ക് പോകുന്ന എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പരിപൂർണ്ണ ഉത്തരവാദിത്വം കേരള സർക്കാരിനും ആഭ്യന്തരവകുപ്പിനും ആയിരിക്കുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.മാധ്യമ സംഘവും ഒറ്റയ്ക്ക് യാത്രചെയ്യുന്ന ബിന്ദു അമ്മിണിയെ പിന്തുടരുന്നുണ്ട്.