വസ്തുതാപരമായ നിരവധി തെറ്റുകള്‍: ഇന്ത്യാ ടുഡേ- ആക്‌സിസ് പ്രവചനം പിന്‍വലിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിരവധി വസ്തുതാപരമായ നിരവധി തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ വെബ് പേജുകള്‍ പിന്‍വലിച്ചു.ഇതിൻറെ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഈ യു.ആര്‍.എല്‍ ലഭ്യമല്ലെന്നാണ് ഇപ്പോൾ കാണിക്കുന്നത്.

ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ സീറ്റുകളുടേയും പേര് തെറ്റായാണ് കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ്സ് ജയിക്കുമെന്നാണ് പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ്സ് ആ സീറ്റില്‍ മത്സരിക്കുന്നില്ല. ഇവിടെ ഡി.എം.കെ നേതാവ് ദയാനിധി മാരനും പട്ടാളി മക്കള്‍ കച്ചി നേതാവ് സാം പോളുമാണ് മത്സരിക്കുന്നത്.

സിക്കിം ലോക്‌സഭാ സീറ്റില്‍ ഭരണ കക്ഷിയായ എസ്.ഡി.എഫ്(സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്) ജയിക്കുമെന്നായിരുന്നു ഇന്ത്യ ടുഡേ ആദ്യം പ്രവചിച്ചത്. ഇത് മാറിറി എസ്.കെ.എം (സിക്കിം ക്രാന്തികാരി മോര്‍ച്ച) ജയിക്കും എന്നാക്കുകയും ചെയ്തു.എസ്.ഡി.എഫ് 44ശതമാനം വോട്ട് നേടുമെന്നും എസ്.കെ.എം 46 ശതമാനം വോട്ടു നേടുമെന്നുമാണ് പ്രവചിച്ചത്. പിന്നീട് ഇത് സംബന്ധിച്ച കണക്കുകള്‍ പിന്‍വലിച്ചു.