കുടിയൻമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഡ്രൈഡേ മെയ് 23ന് മാത്രം; മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതം: എക്‌സൈസ് വകുപ്പ്

READ IN ENGLISH: For the information of drinkers, the news you heard is wrong!; the dry day Only May 23

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23ന് ഡ്രൈ ഡേ ആയിരിക്കുമെന്ന് എക്‌സൈസ് വകുപ്പ്. വോട്ടെണ്ണല്‍ പ്രമാണിച്ച് ഇന്ന് (21) മുതല്‍ മെയ് 23ന് ആറ് വരെ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസും ബിവറേജസ് കോര്‍പ്പറേഷനും അറിയിച്ചു. മെയ് 23ന് മാത്രമായിരിക്കും ഡ്രൈഡേ.

വോട്ടണ്ണല്‍ ദിനത്തില്‍ മാത്രമേ ഡ്രൈഡേ ഉണ്ടാകൂ എന്ന് മെയ് 23ന് തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ മെയ് 21 മുതല്‍ അവധിയായിരിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചരണം വിശ്വസിച്ചവര്‍ വ്യാപകമായി എത്തി തുടങ്ങിയതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംശയനിവാരണത്തിനായി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലേക്കും കോളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് ഔദ്യോഗിക വിശദീകരണം.

For the information of drinkers, the news you heard is wrong!; the dry day Only May 23