തിരുവനന്തപുരത്ത് ചെല്ലം അബ്രല്ലാമാര്‍ട്ടിൽ തീപ്പിടിത്തം

തിരുവനന്തപുരത്ത് കിഴക്കേ കോട്ടയില്‍ തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജിന് സമീപം കടയില്‍ തീപ്പിടിത്തം. ബേഗുകളും മറ്റും വില്‍ക്കുന്ന ചെല്ലം അബ്രല്ലാമാര്‍ട്ട് കടയിലാണ് തീപ്പിടിച്ചത്. അഞ്ച് യൂണിറ്റ് അഗ്നിശമന വിഭാഗം തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. നിരവധി വ്യാപാര കേന്ദ്രങ്ങള്‍ ഉള്ള സ്ഥലത്താണ് തീപ്പിടിച്ചത്. തീ മറ്റ് കടകളിലേക്ക് പടരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.