സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മുമ്പില്‍ നിന്ന് മാറരുതെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക

ഇ വി എമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മുമ്പിലും കൗണ്ടിംഗ് കേന്ദ്രങ്ങള്‍ക്ക് മുമ്പിലും സുരക്ഷ തുടരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വീണ് പോകരുതെന്നും പ്രിയങ്ക പ്രവര്‍ത്തകരോട് ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.

പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, സഹോദരീ സഹോദരന്മാരെ. ഊഹാപോഹങ്ങളിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും നിരാശരാവരുത്. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ളതാണിത്. നിങ്ങള്‍ ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം. നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു.