കോട്ടയം മണർകാട് സ്‌റ്റേഷനിൽ പോലീസ് കസ്റ്റഡയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

READ IN ENGLISH: In Kottayam a youth who was in police custody found dead inside station’s toilet

കസ്റ്റഡയിലെടുത്ത യുവാവ് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. മദ്യപിച്ച് കസ്റ്റഡിയിലെടുത്തതിന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസാണ് മരിച്ചത്.
സഹോദരന്റെ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനകള്‍ ഇന്നലെ രാത്രി തന്നെ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പാണ് മരിച്ച നിലയില്‍ കണ്ടത്.

കേസില്‍ ഏതെങ്കിലും പോലീസുകാര്‍ കുറ്റക്കാരായുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. പോലീസ് കസ്റ്റഡയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും മാര്‍ഗനിര്‍ദേശം അനുസരിച്ച് കസ്റ്റഡി മരണത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും.

In Kottayam a youth who was in police custody found dead inside station’s toilet