‘ആർത്തവത്തുണി’ എന്ന ആചാര ലംഘന നാടകത്തിന് ശേഷം ഇതാ ‘നരേന്ദ്ര തപം’ നൃത്ത ബാലെ

വിവാദവും വൃണക്കേസുമായ ‘ആർത്തവത്തുണി’ ആചാരലംഘന നാടകത്തിന് ശേഷം ഇതാ അന്യം നിന്നുകൊണ്ടിരിക്കുന്ന മറ്റൊരു പരമ്പരാഗത കലാരൂപവുമായി ന്യൂസ്‌ഗിൽ. ‘നരേന്ദ്ര തപം നൃത്ത ബാലെ’ ആന്റണി ടോമി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ബാലെയുടെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് സിടി തങ്കച്ചനാണ്.സംഘി തീയറ്റേഴ്സ് ആണ് രംഗാവതരണം.

സപ്തസുന്ദരികൾ നൃത്തം ചെയ്തതിനാൽ നരേന്ദ്രതപം മുടങ്ങുന്ന ” ഊള കാണ്ഡം” ത്തോടെ സമാപിക്കുന്ന ഈ ബാലെ സെൻസർ ബോർഡ് അപ്പ് റൂവലിന് അയച്ചിരിക്കുന്നതിനാൽ കാലതാമസം എടുക്കും എന്നും ആസ്വാദകർ തല്കാലം കാത്തിരിക്കുക എന്നുമാണ് രചയിതാവും സംവിധായകനുമായ ആന്റണി ടോമി പറയുന്നത്.

‘നരേന്ദ്ര തപം നൃത്ത ബാലെ’യുടെ കഥാസാരം വിവരിച്ചുകൊണ്ട് ആന്റണി ടോമി ഫെയ്‌സ്‌ബുക്കിൽ ഇട്ട പോസ്റ്റ്:

നരേന്ദ്ര തപം നൃത്ത ബാലെ
…………………………….
അവതരണം സംഘി തീയറ്റേഴ്സ്
(കഥാസാരം)
ത്രികാലജ്ഞാനിയായ നാരദർ ആകാശമാർഗ്ഗം മേഘങ്ങളിലൂടെ സഞ്ചരിച്ച് അമേരിക്ക ലോകത്തിന്റെ അധിപനായ ട്രമ്പ് ഭഗവാന്റെ സന്നിധിയിൽ എത്തി ,,,
നാരായണ നാരായണ ,,,

പ്രത്യക്ഷനായ നാരദ രോട് ട്രമ്പ് മൊഴിഞ്ഞു .:-
ആഗതനാ യാലും മഹർഷേ
തൃകാലജ്ഞാനിയായ അങ്ങേയ്ക്ക് അമേരിക്ക ലോകത്തേക്ക് സ്വാഗതം
ഹിന്ദു ലോകത്ത് എന്തുണ്ട് വിശേഷങ്ങൾ ?

നാരദർ മൊഴിഞ്ഞു :-
ട്രമ്പ ദേവാ അവിടുന്ന് അറിഞ്ഞില്ലേ ?
ഹിന്ദു ലോകാധിപനായ നരേന്ദ്ര ദേവൻ
കഠിന തപസ്സ് അനുഷ്ഠിക്കയാണ്
“കീഴ്ശ്വാസായുധ വരം ” പ്രാപ്തമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം ,
ദേവദേവൻ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിനീ വരം നൽകിയാൽ
സകല ലോകങ്ങളേയും തന്റെ കാൽക്കീഴിലിട്ട് ധിം തരികിട ധി ത്തരികിട
കളിക്കുവാൻ അദ്ദേഹത്തിനു സാധിക്കും
തന്റെ ശത്രു ലോകങ്ങളായ പാക്കിസ്ഥാനേയും, ചൈനയേയും
ഒരൊറ്റ കീഴ്ശ്വാസത്താൽ ഭസ്മീകരിക്കുക എന്നതാണ് അവിടുത്തെ ലക്ഷ്യം

ലോക ലോകങ്ങളെല്ലാം വിറകൊള്ളുകയാണ് ട്രംമ്പ ദേവാ ,,,, വിറകൊള്ളുകയാണ് !

വരപ്രാപ്തിക്കു ശേഷം അദ്ദേഹം സർദാർ പ്രതിമയ്ക്കു മുകളിൽ കയറിനിന്ന് പാക്കിസ്ഥാനഭിമുഖമായി തന്റെ കീഴ്ശ്വാസം പ്രയോഗിക്കും .
അതിനു ശേഷം ഹിമാലയ പർവ്വതത്തിനു മുകളിൽ കയറി നിന്ന് ചൈനയ്ക്ക് അഭിമുഖമായും പ്രയോഗിക്കും .
ചൈനയും പാക്കിസ്ഥാനും കത്തിക്കരിഞ്ഞ് പണ്ടാറടങ്ങിപ്പോകും ട്രമ്പ ദേവാ….
“എങ്ങിനെയും ഈ തപസ്സു മുടക്കിയേ പറ്റു”
ട്രമ്പ ദേവാ അവിടുത്തെ സപ്ത സുന്ദരികളെ അങ്ങോട്ടേയ്ക്കയച്ചാലും
ദ്വാരപാലകരുടെ കണ്ണു വെട്ടിച്ച് അവർ അവിടെ യെത്തട്ടെ ,,
ഇന്ന് നല്ല മഴക്കാറുണ്ട് കാർ മേഘങ്ങളുടെ മറവിൽ സുന്ദരികൾ അവിടെയെത്തി നൃത്തം ചെയ്യട്ടെ അവതടെ മാദക നൃത്തത്താൽ നരേന്ദ്ര ദേവന്റെ തപസ്സു മുടങ്ങട്ടെ ,,

ഉടൻ തന്നെ ഭയവിഹ്വലനായ ട്രമ്പ ദേവൻ സുന്ദ്രരികളെ നരേന്ദ്രതപ വിഗ്നത്തിനായി
അങ്ങോട്ടേയ്കയച്ചു .

( സപ്തസുന്ദരികൾ നൃത്തം ചെയ്തതിനാൽ നരേന്ദ്രതപം മുടങ്ങുന്ന
” ഊള കാണ്ഡം”
സെൻസർ ബോർഡ് അപ്പ് റൂവലിന് അയച്ചിരിക്കുന്നതിനാൽ കാലതാമസം എടുക്കും വായനക്കാർ തല്കാലം കാത്തിരിക്കുക )