തൃപ്പൂണിത്തുറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ 2 പേരെ പോലീസ് അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരിക്കാട്ട് വീട്ടിൽ ഷാരൂഖ്ഖാൻ(19), വൈപ്പിൻ മണ്ഡപത്തിൽ വീട്ടിൽ ജിബിൻ(22 )എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലും ഷാരൂഖ് ഖാനെ പ്രതി ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പെൺകുട്ടിയുമായി ഷാരൂഖ് ഖാൻ കണ്ണാടിക്കാടുള്ള ഒഴിഞ്ഞ പറമ്പിൽ എത്തുകയും പുലർച്ചെ വരെ അവിടെ ചിലഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇവർ മറൈൻഡ്രൈവിൽ എത്തിയ ശേഷം ഷാരൂഖ് ഖാന്റെ സുഹൃത്തായ ജിബിൻ കൊണ്ടുവന്ന കഞ്ചാവ് പെൺകുട്ടിക്ക് നൽകുകയുമായിരുന്നു.

ഇതിനിടെ പെൺകുട്ടിയുടെ മാതാപിതാ ക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് സൈബർ സെൽ വഴി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.